കോവിഡ് വര്‍ധന: സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി; മാസ്‌ക് ധരിക്കണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd March 2023 09:26 PM |
Last Updated: 22nd March 2023 09:26 PM | A+A A- |

കോവിഡ് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി, പിടിഐ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധവും ജാഗ്രതയും വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. മാസ്‌ക് ധരിക്കുന്നതിന് പ്രാമുഖ്യം നല്‍കണമെന്നും സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നു വൈകിട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ടെസ്റ്റ്,ട്രാക്ക്,ട്രീറ്റ്, വാക്സിനേഷന്‍, കോവിഡ് ഉചിത പെരുമാറ്റം എന്നി കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത അധികൃതര്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. രാജ്യത്ത് പുതുതായി 1,134 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 7026 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ