പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശം നടത്തി മോദി, നിർമാണ പുരോ​ഗതി വിലയിരുത്തി; ചിത്രങ്ങൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 07:37 AM  |  

Last Updated: 31st March 2023 08:15 AM  |   A+A-   |  

narendra modi

പാർലമെന്റ് മന്ദിരത്തിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി മോദി/ ചിത്രം എഎൻഐ

 

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പുരോ​ഗതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത സന്ദർശനം. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സന്ദർശനം. ഒരുമണിക്കൂറിലേറെ പാർലമെന്റിൽ ചെലവഴിച്ച മോദി നിർമാണ പുരോഗതി വിലയിരുത്തി. ലോക്‌സഭാ സ്പീക്കർ ഓം ബിർളയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരോട് സംസാരിച്ച ശേഷമാണ് മോദി മടങ്ങിയത്. 2021 സെപ്റ്റംബറിലും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി എത്തിയിരുന്നു.

20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരത്തിന് 2020ലാണ് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയത്.  971 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ മന്ദിരത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരം, പൊതു സെക്രട്ടേറിയറ്റ്, രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യഗേറ്റ് വരെ മൂന്നുകിലോമീററർ നീളമുളള രാജ്പഥിന്റെ നവീകരണം എന്നിവയെല്ലാം ഉൾക്കൊളളുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാമനവമി ആഘോഷത്തിനിടെ ബം​ഗാളിൽ ആക്രമണം; നിരവധി വാഹനങ്ങൾ തീയിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ