അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്; വീഡിയോ

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡിഗഡ്:  അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ അര്‍ധരാത്രിയോടെ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെ ഒരു ഹോട്ടലിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.

തീവ്രവാദ ആക്രമണമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ കെട്ടിടങ്ങള്‍ക്കോ മറ്റോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. സംഭവസമയത്ത് ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ആറ് പെണ്‍കുട്ടികളുടെ മേല്‍ ചില്ലുകള്‍ തകര്‍ന്നുവീണ് പരിക്കേറ്റതായി നാട്ടുകാര്‍ പറയുന്നു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com