സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം?, രണ്ടു പേര്‍ കസ്റ്റഡിയില്‍, പരിശോധന ശക്തമാക്കി- വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2023 07:56 AM  |  

Last Updated: 11th May 2023 08:55 AM  |   A+A-   |  

POLICE

സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം പൊലീസിനെ വിന്യസിച്ചിരിക്കുന്നു, എഎന്‍ഐ

 

ന്യൂഡൽഹി: അമൃത്സറില്‍ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി സംശയം. സ്‌ഫോടനത്തിന് സമാനമായ ഉഗ്രശബ്ദം കേട്ടതായി പൊലീസ് അറിയിച്ചു.  ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണെന്നും അധികൃതര്‍ പറയുന്നു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഉഗ്രശബ്ദം കേട്ടതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയാണ്. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ പൊലീസിനെ വിളിച്ച് അറിയിച്ചത്.

സ്‌ഫോടന സാധ്യത തള്ളുന്നില്ലെന്നും മേഖലയാകെ നിരീക്ഷണം ശക്തമാക്കിയെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു. മെയ് ആറിനും എട്ടിനും സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നിരുന്നു. 

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പൊലീസ് സ്റ്റേഷനില്‍ വച്ച് ബിജെപി നേതാവിന്റെ ഭര്‍ത്താവിനെ തല്ലിച്ചതച്ച് എംഎല്‍എ; വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ