ബക്കറ്റുമായി സ്കൂട്ടറിൽ കറങ്ങി യൂട്യൂബറുടേയും യുവതിയുടേയും കുളി; വിഡിയോ വൈറൽ; നടപടിയുമായി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th May 2023 07:19 AM  |  

Last Updated: 19th May 2023 07:24 AM  |   A+A-   |  

YOUTUBER_BATH_IN_SCOOTER

വിഡിയോ സ്ക്രീൻഷോട്ട്

 

മുംബൈ; സ്കൂട്ടറിൽ കറങ്ങി നടന്ന് കുളിക്കുന്ന യൂട്യൂബറുടേയും യുവതിയുടേയും വിഡിയോ വൈറലായതിനു പിന്നാലെ നടപടിക്കൊരുങ്ങി പൊലീസ്. മൂംബൈ താനെയിൽ ഉൽഹാസ്നഗർ സി​ഗ്നലിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായത്.  ആദർശ് ശുക്ള എന്ന യുട്യൂബറാണ് 'വിവാദകുളി' നടത്തിയത്. 

സ്കൂട്ടറിൽ ബക്കറ്റുമായി സഞ്ചരിക്കുന്ന യുവാവും യുവതിയും സിഗ്നൽ കാത്ത് കിടക്കുമ്പോള്‍ ബക്കറ്റിൽനിന്ന് വെള്ളം കോരി ദോഹത്തൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും ഇരുവരും കുളി തുടരുകയാണ്. തിരക്കുള്ള റോഡിലായിരുന്നു ഇവരുടെ അഭ്യാസം. കുളി കണ്ട് മറ്റ് വാഹനത്തിലുള്ള യാത്രക്കാർ ചിരിക്കുന്നതും കാണാം. 

ഈ ദൃശ്യങ്ങൾ ഡിജിപിക്കുൾപ്പെടെ പങ്കുവെച്ച് നിരവധിപ്പേരാണ് പൊലീസിനോട് നടപടി സ്വീകരിക്കാനാവശ്യപ്പെട്ടത്. ഇതേത്തുടർന്നാണ് സംഭവം അന്വേഷിക്കാൻ ട്രാഫിക്ക് പൊലീസിനോട് നിർദേശിച്ചു. അതിനിടെ ട്രാഫിക് നിയമം ലംഘിച്ചതിന് ക്ഷമാപണം നടത്തിക്കൊണ്ട് ആദർശ് ശുക്ല രം​ഗത്തെത്തി. ഹെൽമറ്റ് ധരിക്കാത്തതും ട്രാഫിക് നിയമം പാലിക്കാത്തതും തെറ്റായി പോയെന്നാണ് ഇയാൾ ഇൻസ്റ്റ​ഗ്രാമിലൂടെ പറഞ്ഞത്. ഇതിന് പിഴ അടയ്ക്കുമെന്നും തന്റെ ഫോളോവേഴ്സ് ട്രാഫിക്ക് നിയമം പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഉദ്ഘാടകന്‍ മോദി; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം 28ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ