കിടിലന്‍ ബിസിനസ് ഐഡിയ..., രണ്ടായിരത്തിന്റെ നോട്ട് തന്നാല്‍ 2100 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങാം; വൈറലായി പരസ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2023 11:58 AM  |  

Last Updated: 25th May 2023 11:58 AM  |   A+A-   |  

2000 NOTE

ഡല്‍ഹിയിലെ കടയുടമയുടെ വേറിട്ട പരസ്യം

 

ന്യൂഡൽ​ഹി: അടുത്തിടെയാണ് 2000 രൂപ നോട്ട് പിന്‍വലിച്ചതായി റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബര്‍ 30നകം ബാങ്കുകളില്‍ പോയി 2000 രൂപ നോട്ട് മാറുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവില്‍ 2000 രൂപ നോട്ട് എവിടെയെങ്കിലും എങ്ങനെയെങ്കിലും കൊടുത്ത് ഒഴിവാക്കാനാണ് ആളുകളുടെ ശ്രമം.

അതിന്റെ ഭാഗമായി പമ്പുകളിലൊക്കെ മിക്ക ആളുകളും രണ്ടായിരത്തിന്റെ നോട്ടാണ് നല്‍കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ വേറിട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

രണ്ടായിരത്തിന്റെ നോട്ട് നല്‍കി സാധനം വാങ്ങുകയാണെങ്കില്‍ 2100 രൂപയ്ക്കുള്ള സാധനങ്ങള്‍ കിട്ടുമെന്ന ഒരു കടയുടെ പരസ്യമാണ് വൈറലാകുന്നത്. ഒരു ഇറച്ചിക്കടയാണ് രണ്ടായിരം നോട്ട് തന്നാല്‍ 2100 രൂപയ്ക്കുള്ള സാധനങ്ങള്‍ കിട്ടും എന്ന് പരസ്യം ചെയ്തിരിക്കുന്നത്. കച്ചവടം വര്‍ധിപ്പിക്കാന്‍ കടയുടമയുടെ ബിസിനസ് തന്ത്രം എന്ന തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ഡൽ​ഹി ജിടിപി നഗറിലുള്ള സര്‍ദാര്‍ എ പ്യുവര്‍ മീറ്റ് ഷോപ്പിന്റേതാണ് പരസ്യം. പോസ്റ്ററില്‍ ഒരു 2000 ത്തിന്റെ നോട്ട് പതിപ്പിച്ച് വച്ചിരിക്കുന്നതും കാണാം.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പുതിയ പാര്‍ലമെന്റ് മന്ദിരം നരസിംഹ റാവുവിന്റെ ആശയം, യാഥാര്‍ഥ്യമായത് നല്ല കാര്യമെന്ന് ഗുലാം നബി ആസാദ്

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ