പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; സ്‌കൂള്‍ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; കേസ്

By സമകാലികമലയാളം ഡെസ്ക്  |   Published: 27th May 2023 10:16 PM  |  

Last Updated: 27th May 2023 10:16 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

അയോധ്യ:  പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ മാനേജരും കായിക അധ്യാപകനും ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം സ്‌കൂള്‍ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. വെള്ളിയാഴ്ച അയോധ്യയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഈഞ്ഞാലില്‍ നിന്ന് വീണ് മരിച്ചെന്നാണ് സ്‌കൂള്‍ അധികൃതര്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ടെറസില്‍ നിന്ന് വീഴുന്ന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു.

സ്‌കൂള്‍ മാനേജര്‍ ബ്രിജേഷ് യാദവ്, പ്രിന്‍സിപ്പല്‍ രശ്മി ഭാട്ടിയ, കായികാധ്യാപകന്‍ അഭിഷേക് കന്നൗജിയ എന്നിവര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരവും കൂട്ടബലാത്സംഗം, കൊലപാതകം, തെളിവുകള്‍ നഷ്ടപ്പെടുത്തുക തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. 

വേനലവധിക്കാലത്ത് മകളെ സ്‌കൂളിലേക്ക് പ്രിന്‍സിപ്പല്‍ വിളിച്ചുവരുത്തുകയായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. 
സ്‌കൂളിലെത്തിയ ശേഷം സ്‌കൂള്‍ മാനേജര്‍ ബ്രിജേഷ് യാദവും കായികാധ്യാപകന്‍ അഭിഷേക് കന്നൗജിയയും ചേര്‍ന്ന്ബലാത്സംഗം ചെയ്യുകയും തെളിവ് നശിപ്പിക്കാന്‍ സ്‌കൂളിന്റെ ടെറസില്‍ നിന്ന് തള്ളിയിടുകയുമായിരുന്നുവെന്ന് പിതാവ് ആരോപിച്ചു. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അതിന് ശേഷമേ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാനാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍, സ്‌കൂള്‍ അധികൃതര്‍  തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും വിദ്യാര്‍ഥിനി വീണ സ്ഥലത്ത് നിന്ന് രക്തക്കറ നീക്കിയതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ ചെങ്കോല്‍ മോദിക്ക് കൈമാറി; ചടങ്ങ് പ്രധാനമന്ത്രിയുടെ വസതിയില്‍; വീഡിയോ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ