ഡല്‍ഹി ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം: ആം ആദ്മി പാര്‍ട്ടിക്ക് സിപിഎം പിന്തുണ 

ഭരണഘടനയെ അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് മുന്നോട്ടുവരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു
യെച്ചൂരിയും കെജരിവാളും/ പിടിഐ
യെച്ചൂരിയും കെജരിവാളും/ പിടിഐ

ന്യൂഡല്‍ഹി: ഡല്‍ഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസ് വിഷയത്തിൽ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. ഡല്‍ഹി എഎപി സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണ്. ഓര്‍ഡിനന്‍സ് കോടതി അലക്ഷ്യമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 

ഭരണഘടനയെ അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് മുന്നോട്ടുവരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ എഎപി നേതാക്കള്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. 

സീതാറാം യെച്ചൂരിക്ക് പുറമെ, സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എംഎ ബേബി, എ വിജയരാഘവന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കേന്ദ്ര ഓര്‍ഡിനന്‍സ് വിഷയത്തില്‍ എഎപി സര്‍ക്കാരിന് പൂര്‍ണ പിന്തുണ സിപിഎം വാദ്ഗാനം ചെയ്തതായി ചര്‍ച്ചയ്ക്ക് ശേഷം കെജരിവാള്‍ പറഞ്ഞു. 

ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും തീരുമാനിക്കാന്‍ പ്രത്യേക അതോറിട്ടി രൂപീകരിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു. ഈ വിധി മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com