

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതര ഘട്ടത്തിലെത്തിയതോടെ സ്ഥിതി വിലയിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അടിയന്തര യോഗം ചേരും. അന്തരീക്ഷ മലിനീകരണം തുടര്‍ച്ചയായ നാലാം ദിവസവും അതീവ രൂക്ഷമായി തുടര്‍ന്നതോടെയാണു കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണ നടപടികളുടെ (ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍) അവസാന ഘട്ടം ഇന്നലെ അടിയന്തരമായി നടപ്പാക്കിയത്.
ഡല്‍ഹിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത ഡീസലില്‍ ഓടുന്ന ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് (എല്‍സിവി) നിരോധനം ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) പ്രാഖ്യാപിച്ചത്. 
ബിഎസ്-6 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ തലസ്ഥാനത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കും പ്രഖ്യാപിച്ചു. 
 
മേഖലയിലെ മലിനീകരണത്തെ തടയുന്നയിനുള്ള മാര്‍ഗങ്ങള്‍ രൂപീകരിക്കുന്നതിന് ഉത്തവാദപ്പെട്ട സിഎക്യുഎം തുടര്‍ച്ചയായ നാലാം ദിവസവും 'ഗുരുതരമായ' ഘട്ടമായി വിലയിരുത്തിയാണ്  ഘട്ടം 1, 2, 3 എന്നിവയ്ക്ക് പുറമേ നാലാംഘട്ടവും പ്രഖ്യാപിച്ചത്. 
നഗരത്തില്‍ ഓടുന്ന ഡീസല്‍ ഇടത്തരം ചരക്ക് വാഹനങ്ങള്‍ക്കും (എംജിവി) ഹെവി ഗുഡ്സ് വാഹനങ്ങള്‍ക്കും (എച്ച്ജിവി) നിരോധനത്തിനൊപ്പം, ഘട്ടം 4-ന് കീഴിലുള്ള നടപടികള്‍ ഡല്‍ഹിയില്‍ നടപ്പാക്കിയിട്ടുണ്ട്. ഗ്രാപ്പ് ഘട്ടം 3 നടപ്പിലാക്കിയ നവംബര്‍ 2 മുതല്‍ സിഎക്യുഎം ഡീസല്‍ ബിഎസ്4 ഉം എല്ലാ ബിഎസ്3 സ്വകാര്യ കാറുകളും നിരോധിച്ചിരുന്നു.
1988ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 115 പ്രകാരം ഗ്രാപ്പ് സ്റ്റേജ് 4 നടപ്പിലാക്കുകയാണെന്ന് ഡല്‍ഹി ഗതാഗത വകുപ്പ് ഞായറാഴ്ച വൈകുന്നേരം വിജ്ഞാപനം പുറപ്പെടുവിച്ചത്. പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് 10 വരെ അവധി പ്രഖ്യാപിച്ചു. 612 വരെ ക്ലാസുകള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്താം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും 50% ജീവനക്കാര്‍ക്കു വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നു കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് നിര്‍ദേശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
