ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കണം; പഞ്ചാബ് ഗവര്‍ണര്‍ക്ക് തിരിച്ചടി

ജൂണ്‍ 19,20 തീയതികളില്‍ ചേര്‍ന്ന നിയമസഭാ സമ്മേളനം സാധുവാണെന്നാണ് കോടതി വിധിച്ചത്
പഞ്ചാബ് ​ഗവർണർ, സുപ്രീംകോടതി/ ഫയൽ
പഞ്ചാബ് ​ഗവർണർ, സുപ്രീംകോടതി/ ഫയൽ

ന്യൂഡല്‍ഹി: സഭാ സമ്മേളനം സാധുവല്ലെന്ന് ചൂണ്ടിക്കാട്ടി ബില്ലില്‍ ഒപ്പിടാതിരുന്ന നടപടിയില്‍ പഞ്ചാബ് ഗവര്‍ണര്‍ക്ക് തിരിച്ചടി. സബാ സമ്മേളനം സാധുവാണെന്ന് വിധിച്ച സുപ്രീംകോടതി, ഒപ്പിടാത്ത ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു. 

ജൂണ്‍ 19,20 തീയതികളില്‍ ചേര്‍ന്ന നിയമസഭാ സമ്മേളനം സാധുവാണെന്നാണ് കോടതി വിധിച്ചത്. അതിനാല്‍ തന്നെ ജൂണ്‍ 19 ന് ചേര്‍ന്ന സമ്മേളനത്തില്‍ പാസ്സാക്കിയ ബില്‍ സാധുവാണ്. നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളാനും സുപ്രീംകോടതി ഗവര്‍ണറോട് ആവശ്യപ്പെട്ടു. 

നിയമസഭ സമ്മേളനത്തിന്റെ സാധുത സംശയിക്കുന്നത് ഭരണഘടനാപരമല്ല. സ്പീക്കറാണ് സഭയുടെ അവകാശങ്ങളുടെ സംരക്ഷകനെന്നും കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പാസ്സാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാത്ത പഞ്ചാബ് ഗവര്‍ണറുടെ നടപടിയെയും സുപ്രീംകോടതി വിമര്‍ശിച്ചു.

ജൂണ്‍ 19,20 തീയതികളില്‍ ചേര്‍ന്ന നിയമസഭാ സമ്മേളനം സാധുവല്ലെന്ന് പറഞ്ഞാണ് പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതിരുന്നത്. ഇതേത്തുടര്‍ന്നാണ് ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.  

നേരത്തെ നിയമസഭാ സമ്മേളനം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ബില്‍ പാസാക്കാത്തത് തീ കൊണ്ട് കളിക്കുന്നത് പോലെയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യവും സര്‍ക്കാരും എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി ചോദിച്ചു. സഭാ സമ്മേളനം സാധുവാണോ അല്ലയോ എന്ന് ഗവര്‍ണര്‍മാര്‍ക്കെങ്ങനെ വിധി പറയാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com