

ന്യൂഡല്‍ഹി: മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന് സുപ്രീംകോടതി മൂന്നുലക്ഷം രൂപ പിഴ ചുമത്തി. വിചാരണ കോടതിക്കെതിരെ ആവര്‍ത്തിച്ച് ഹര്‍ജികള്‍ നല്‍കിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ നടപടി. ഭട്ടിന്റെ മൂന്ന് ഹര്‍ജികളും സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്ദല്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.
മൂന്നു ഹര്‍ജികളിലും ഓരോ ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. പിഴ തുക ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക ക്ഷേമനിധിയിലേക്ക് അടയ്ക്കണം. നിലവിലെ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നതിനാല്‍, മുതിര്‍ന്ന അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബനസ്‌കന്തയുടെ കോടതിയിലേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെടുന്നതാണ് ഹര്‍ജികളിലൊന്ന്. വിചാരണ കോടതി നടപടികള്‍ ഓഡിയോ-വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് രണ്ടാമത്തെ ഹര്‍ജി നല്‍കിയത്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണം എന്നാവശ്യപ്പെട്ടായിരുന്നു മൂന്നാമത്തെ ഹര്‍ജി.
'എത്ര തണവ നിങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിണ്ട്. ഒരു ഡസന്‍ തണവയെങ്കിലും വന്നിട്ടുണ്ടാകും.'-ജസ്റ്റിസ് വിക്രം നാഥ് സഞ്ജീവ് ഭട്ടിനോട് ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകനായ ദേവദത്ത് കാമത്താണ് ഭട്ടിന് വേണ്ടി ഹാജരായത്. 2018 സെപ്റ്റംബര്‍ അഞ്ചിനാണ് മയക്കുമരുന്നു കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തയളുടെ കസ്റ്റഡി മരണക്കേസില്‍ സഞ്ജിവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ബിഹാറിലെ ജാതി സെന്‍സസ് കണ്ടെത്തലുകള്‍ മറയ്ക്കാനുള്ള ശ്രമം; ന്യൂസ് ക്ലിക്ക് റെയ്ഡില്‍ കോണ്‍ഗ്രസ് 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
