ബിഹാറിന് പിന്നാലെ രാജസ്ഥാനിലും‌ ജാതി സെൻസസ്; ഉത്തരവിറക്കി ​ഗെഹ്ലോട്ട് സർക്കാർ

ജാതി, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി എന്നിവ ശേഖരിക്കും
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്/ ഫയല്‍ ചിത്രം
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്/ ഫയല്‍ ചിത്രം
Updated on
1 min read

ജയ്പൂർ: ബിഹാറിന് പിന്നാലെ കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലും ജാതി സെൻസസ് നടത്താൻ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് അശോക് ​ഗെഹ്ലോട്ട് സർക്കാർ ഇന്നലെ പുറത്തിറക്കി. സംസ്ഥാനത്ത് പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും ആവശ്യമായ ക്ഷേമപദ്ധതികൾ നടത്തുകയും ചെയ്യുന്നതിനാണ് ജാതി സെൻസസ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 

ജാതി, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി എന്നിവ ശേഖരിക്കും  എന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതോടെ ജാതി സെൻസസ് നടത്തുന്ന രണ്ടാമത്തെ സംസ്ഥാനമാകും രാജസ്ഥാൻ. ബിഹാറിൽ നിതീഷ് കുമാർ സർക്കാർ പുറത്തുവിട്ട കണക്കുകൾക്കെതിരെ ബിജെപി രം​ഗത്തെത്തിയിരുന്നു. അതേസമയം ജാതി സെൻസസിനെതിരായ ഹർജികൾ സുപ്രീം കോടതി തള്ളി. ബി​ഹാ​ർ സ​ർ​ക്കാ​റി​നെ​യോ മ​റ്റേ​തെ​ങ്കി​ലും സ​ർ​ക്കാ​റു​ക​ളെ​യോ ത​ട​യാ​ൻ സു​പ്രീം​കോ​ട​തി​ക്കാ​വി​ല്ലെ​ന്ന് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂണ്ടിക്കാട്ടിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ മുന്നണി രൂപീകരിച്ചപ്പോൾ ആദ്യം മുന്നോട്ടു വെച്ച പ്രഖ്യാപനം മുന്നണി അധികാരത്തിൽ വരുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടത്തും എന്നായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ നിലവിൽ ഗെഹ്ലോട്ട് സർക്കാരിന് സെൻസസ് ​ പൂർത്തിയാക്കാൻ സാധിക്കില്ല. വരുന്ന സര്‍ക്കാരിനായിരിക്കും ജാതി സെന്‍സസ് പൂര്‍ത്തിയാക്കാനും വിവരങ്ങള്‍ പുറത്തുവിടാനും കഴിയുക.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

സുപ്രീം കോടതി
Muhammed Ajmal, Treesa Jolly
DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
Nearly 1.95 lakh state-backed content blocking orders were issued to Instagram, Facebook, and YouTube via the MHA Sahyog porta
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com