സെല്‍ഫി എടുക്കാന്‍ ശ്രമം, കേദാര്‍നാഥ് തീര്‍ഥാടകന്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക്- വീഡിയോ

കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ, നിയന്ത്രണം വിട്ട് മന്ദാകിനി നദിയില്‍ വീണ തീര്‍ഥാടകനെ രക്ഷിച്ചു
ഒഴുക്കില്‍പ്പെടാതിരിക്കാന്‍ തീര്‍ഥാടകന്‍ പാറയില്‍ പിടിച്ചു കിടക്കുന്ന ദൃശ്യം
ഒഴുക്കില്‍പ്പെടാതിരിക്കാന്‍ തീര്‍ഥാടകന്‍ പാറയില്‍ പിടിച്ചു കിടക്കുന്ന ദൃശ്യം

ഡെറാഡൂണ്‍: കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ, നിയന്ത്രണം വിട്ട് മന്ദാകിനി നദിയില്‍ വീണ തീര്‍ഥാടകനെ രക്ഷിച്ചു. സെല്‍ഫി എടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് നദിയില്‍ വീണത്. കുത്തൊഴുക്കിനിടയിലും പാറയില്‍ പിടിച്ചുകിടന്ന തീര്‍ഥാടകനെ നാട്ടുകാരാണ് രക്ഷിച്ചത്.

തിങ്കളാഴ്ചയാണ് സംഭവം. മന്ദാകിനി നദിക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് തീര്‍ഥാടകന്‍ വെള്ളത്തിലേക്ക് വീണത്. കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള പഴയ കാല്‍നട പാതയിലാണ് പാലം. നാട്ടുകാരും സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ സേനയും ചേര്‍ന്നാണ് തീര്‍ഥാടകനെ രക്ഷിച്ചത്.

നദിയിലേക്ക് വീണ തീര്‍ഥാടകന്‍ പാറയില്‍ പിടിച്ചുകിടക്കുകയായിരുന്നു. രക്ഷിക്കണെ എന്ന നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആദ്യം തുടങ്ങിയത്. പുഴയില്‍ശക്തമായ ഒഴുക്കായിരുന്നു. ഒഴുക്കില്‍പ്പെട്ട് പോകാതിരിക്കാന്‍ പാറയില്‍ പിടിത്തം കിട്ടിയത് കൊണ്ടാണ് തീര്‍ഥാടകന് രക്ഷപ്പെടാന്‍ കഴിഞ്ഞത്. തീര്‍ഥാടകനെ കയറിട്ട് കൊടുത്താണ് രക്ഷിച്ചത്. തീര്‍ഥാടകന് നിസാര പരിക്ക് മാത്രമാണ് സംഭവിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com