ത്രിപുര ഉപതെരഞ്ഞെടുപ്പ്; സിപിഎം വോട്ടെണ്ണല്‍ ബഹിഷ്‌കരിക്കും

രണ്ടുമണ്ഡലങ്ങളിലും ശരാശരി 86.50 ശതമാനമാണ് പോളിങ്.
സിപിഎം പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
സിപിഎം പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

അഗര്‍ത്തല: ത്രിപുര ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ കൃത്രിമം തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് സിപിഎം വോട്ടെണ്ണല്‍ ബഹിഷ്‌കരിക്കും. ബോക്‌സാനഗര്‍, ധന്‍പൂര്‍ എന്നീ മണ്ഡലങ്ങളിലേക്കാണ് ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നത്. 

രണ്ടുമണ്ഡലങ്ങളിലും ശരാശരി 86.50 ശതമാനമാണ് പോളിങ്. വോട്ടെടുപ്പിന്റെ തുടക്കം മുതലേ വന്‍തോതില്‍ കൃത്രിമം നടന്നെന്ന് ഇടുതുമുന്നണി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് യാതൊരുനടപടിയും ഉണ്ടായില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ നാരായണ്‍ കര്‍ പറഞ്ഞു.  തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ലെന്നും കമ്മീഷന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും ഈ സാഹചര്യത്തില്‍ സെപ്റ്റംബര്‍ എട്ടിന്റെ വോട്ടെണ്ണല്‍ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ധന്‍പൂരില്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവെച്ച ഒഴിവിലും ബോക്സാനഗറില്‍ സിപിഎം എംഎല്‍എ ഷംസുല്‍ ഹഖിന്റെ മരണത്തെത്തുടര്‍ന്നുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ധന്‍പൂരില്‍ സിപിഎമ്മിലെ കൗശിക് ദേബ്നാഥും ബിജെപിയിലെ ബിന്ദു ദേബ്നാഥും തമ്മിലാണ് മത്സരം. ബോക്‌സാനഗറില്‍ ഷംസുല്‍ ഹഖിന്റെ മകന്‍ മിസാന്‍ ഹുസൈനെയാണ് സിപിഎം സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com