സിപിഎം പിബി തുടരുന്നു; 'ഇന്ത്യ' കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ പാര്‍ട്ടി പ്രതിനിധിയെ തീരുമാനിച്ചേക്കും

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പേരുകളാണ് പരിഗണനയില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്
സീതാറാം യെച്ചൂരി/ഫയല്‍
സീതാറാം യെച്ചൂരി/ഫയല്‍

ന്യൂഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ തുടരുന്നു. പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യത്തിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പാര്‍ട്ടി പ്രതിനിധിയായി ആരെ ഉള്‍പ്പെടുത്തണം എന്നതു സംബന്ധിച്ച് പിബി യോഗം ഇന്ന് തീരുമാനമെടുത്തേക്കും. 

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പേരുകളാണ് പരിഗണനയില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ നടന്ന പിബി യോഗത്തില്‍ വിഷയം ചര്‍ച്ചയായി. പ്രത്യേക പാര്‍ലമെന്റ് സമ്മേളനവും, ത്രിപുര ഉപതെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചയായി. 

നേരത്തെ ഇന്ത്യ മുന്നണി കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സിപിഎം പാര്‍ട്ടി പ്രതിനിധിയെ തീരുമാനിച്ചിരുന്നില്ല. ത്രിപുര തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് പിബി  വിലയിരുത്തല്‍. ത്രിപുരയില്‍ രണ്ടു മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് സിപിഎമ്മിന് നഷ്ടമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com