ഖലിസ്ഥാന്‍ വിഘടനവാദി നേതാവിന്റെ സ്വത്ത് കണ്ടുകെട്ടി; നടപടി കടുപ്പിച്ച് എന്‍ഐഎ

ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ പഞ്ചാബിലെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി
ഗുര്‍പത്‌വന്ത് സിങ്/എക്‌സ്
ഗുര്‍പത്‌വന്ത് സിങ്/എക്‌സ്
Updated on
1 min read

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ പഞ്ചാബിലെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി. ചണ്ഡീഗഢിലെയും അമൃത്സറിലെയും കൃഷിഭൂമി ഉള്‍പ്പടെയുള്ളവയാണ് കണ്ടുകെട്ടിയത്. ഖലിസ്ഥാന്‍ വിഘടവാദ പ്രവര്‍ത്തനങ്ങളെ ചൊല്ലി ഇന്ത്യ-കാനഡ പോര് രൂക്ഷമാകുന്നതിനിടെയാണ് എന്‍ഐഎ നടപടി. മൊഹാലിയിലെ എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.

മൂന്നു രാജ്യദ്രോഹ കുറ്റമുള്‍പ്പടെ പഞ്ചാബില്‍ 22 ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. 2020 ജൂലൈയില്‍ ഇയാളെ ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍പോളിനോട് ഇയാള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആവശ്യം രണ്ടു തവണ ഇന്റര്‍പോള്‍ നിരാകരിക്കുകയാണുണ്ടായത്.

ദിവസങ്ങള്‍ക്ക് മുന്‍പ് കാനഡയിലെ ഹിന്ദുക്കള്‍ക്കെതിരെ ഗുര്‍പത്‌വന്തിന്റെ ഭീഷണി സന്ദേശം പുറത്തു വന്നിപുന്നു. രാജ്യത്തോടും കനേഡിയന്‍ ഭരണഘടനയോടുമുള്ള കൂറ് നിങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നെന്നും കാനഡ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി പോകണമെന്നും ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നു.

'ഖലിസ്ഥാന്‍ അനുകൂല സിഖ് വിഭാഗം എക്കാലവും കാനഡയോട് വിശ്വസ്തത പുലര്‍ത്തിയവരാണ്. കാനഡയുടെ പക്ഷത്ത് നില്‍ക്കുന്ന അവര്‍ കാനഡയുടെ നിയമങ്ങളും ഭരണഘടനയും എന്നും മുറുകെ പിടിച്ചു. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണത്തിന് ഉത്തരവാദി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മായാണോ  എന്നതില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തണം. അതിനായി ഒക്ടോബര്‍ 29ന് വാന്‍കൂവറില്‍ സിഖ് വിശ്വസികള്‍ ഒത്തുകൂടണം' വീഡിയോ സന്ദേശത്തിലൂടെ ഗുര്‍പത്‌വന്ത് ആഹ്വാനം ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Puri Rath Yatra: Two Dead, Over 200 Hospitalised After Stampede-Like Situation
 High Court
Vijay's TVK sacks Tamil Nadu panchayat leader over viral ₹1.3 lakh bribe video
cbse supreme court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com