ബിഹാറില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ഏഴു പേര്‍ മരിച്ചു; 35 ലേറെ പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ ജെഹാനാബാദ, മഖ്ദുംപൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
stampede in bihar
ക്ഷേത്രത്തിലുണ്ടായ അപകടം എക്സ്
Published on
Updated on

പട്‌ന: ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ ബാബാ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. 35 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പരിക്കേറ്റവരെ ജെഹാനാബാദ, മഖ്ദുംപൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മഖ്ദുംപൂര്‍ ബ്ലോക്കിലെ വാനവര്‍ കുന്നിലാണ് സംഭവം. വിശുദ്ധ സാവന്‍ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ച പ്രമാണിച്ച് ഭക്തര്‍ കൂട്ടത്തോടെ ദര്‍ശനത്തിനെത്തിയതാണ് തിരക്ക് അനിയന്ത്രിതമാക്കിയത്.

stampede in bihar
കാർ ട്രക്കുമായി കൂട്ടിയിടിച്ചു; ചെന്നൈയിൽ അഞ്ച് വിദ്യാർഥികൾ മരിച്ചു

ഞായറാഴ്ച രാത്രി മുതല്‍ ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഥിതി നിയന്ത്രണ വിധേയമായതായും, മരിച്ചവരെ തിരിച്ചറിയാന്‍ ശ്രമം നടത്തിവരികയാണെന്നും ജെഹാനാബാദ് ജില്ലാ കലക്ടര്‍ അലംകൃത പാണ്ഡെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com