ഹൈദരാബാദ്: പുതുവത്സര ദിനം പലരും പല രീതിയിലാണ് ആഘോഷിക്കുന്നത്. തെലങ്കാനയില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് മദ്യ ശാലയില്‍ കൊള്ളയടിക്കാന്‍ എത്തിയ കള്ളന്റെ അവസ്ഥയാണ് രസകരം. ആദ്യം മേല്‍ക്കൂരയിലെ ഓടുകള്‍ ശ്രദ്ധാപൂര്‍വം ഇളക്കിമാറ്റി സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാക്കി. ഡ്രോയറുകളില്‍ സൂക്ഷിച്ചിരുന്ന പണം എടുത്ത്, പദ്ധിതിയിട്ടിരുന്നപോലെ മദ്യക്കുപ്പികളും എടുത്തു. എന്നാല്‍ ഷേക്‌സ്പിയറിലെ നായകനെ പോലെ ദാരുണമായ അവസാനമാണ് ഈ കൊള്ളയ്ക്ക് ശേഷമുണ്ടായത്.
പ്ലാന്‍ ചെയ്തതു പോലെ എല്ലാം നടന്നു. പക്ഷേ, മദ്യക്കുപ്പികള്‍ കണ്ടപ്പോള്‍ എന്നാപ്പിന്നെ രണ്ടെണ്ണം അടിച്ചാലോ എന്നായി കള്ളന്റെ ചിന്ത. അങ്ങനെ അയാള്‍ ആദ്യം ഒന്ന്, വീണ്ടും...ഒടുവില്‍ രാവിലെ ജീവനക്കാര്‍ എത്തുമ്പോള്‍ മദ്യപിച്ച് പൂസായി ഉറക്കിടക്കുന്ന കള്ളനെയാണ് കണ്ടത്. ഇയാള്‍ക്ക് ചുറ്റും മദ്യക്കുപ്പികളും പണവും ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
10 മണിക്ക് മദ്യശാല അടച്ചിരുന്നുവെന്നും രാവിലെ തുറക്കുമ്പോഴാണ് കള്ളനെ കാണുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു. മദ്യം കൊള്ളയടിക്കാന്‍ എത്തിയ കള്ളന്‍ അടിച്ച് പൂസായി ഉറങ്ങിക്കിടക്കുന്നതാണ് കണ്ടതെന്നും ജീവനക്കാര്‍ പറയുന്നു. അമിതമായി മദ്യപിച്ച ഇയാള്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക