ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. ജനുവരി 22 ന് രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ദര്‍ശനമാണിത്. രാമക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തിയശേഷം ക്ഷേത്ര പരിസരത്ത് മോദി റോഡ് ഷോ നടത്തി.
മെയ് 14 ന് വാരാണസി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മോദി അയോധ്യയിലെത്തിയത്. രാം ലല്ലയുടെ വിഗ്രഹത്തിന് മോദി പ്രണാമം അര്‍പ്പിച്ചു. പൂജകള്‍ക്ക് ശേഷം രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്ഷോ ആരംഭിച്ചു. യോഗി ആദിത്യനാഥിനൊപ്പമാണ് മോദി റോഡ് ഷോ നടത്തിയത്. പ്രധാനമന്ത്രിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശം വലിയ വിവാദമായതിന് പിന്നാലെയാണ് രാമക്ഷേത്രം വീണ്ടും സജീവ ചര്‍ച്ചയാക്കി നിര്‍ത്താന്‍ മോദി തന്നെ നേരിട്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഉത്തര്‍പ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണം ഇന്ന് വൈകിട്ട് 6 മണിയോടെ അവസാനിച്ചു. സംഭാല്‍, ഹത്രാസ് (എസ്സി), ആഗ്ര (എസ്സി), ഫത്തേപൂര്‍ സിക്രി, ഫിറോസാബാദ്, മെയിന്‍പുരി, ഇറ്റാവ, ബുദൗണ്‍, ഓണ്‍ല, ബറേലി എന്നിവിടങ്ങളില്‍ മെയ് 7 ന് വോട്ടെടുപ്പ് നടക്കും. അഞ്ചാം ഘട്ടമായി അയോധ്യയില്‍ വോട്ടെടുപ്പ് മെയ് 20ന് നടക്കും. ബിജെപിയുടെ സിറ്റിങ് എംപി ലല്ലു സിങ്ങിന്റെ പ്രചരണാര്‍ഥമാണ് മോദിയുടെ അയോധ്യയിലെ ഇന്നത്തെ റോഡ്‌ഷോ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക