ബംഗളൂരു;പൊട്ടുന്ന പടക്കത്തില്‍ ഇരുന്നാല്‍ ഓട്ടോറിക്ഷ ലഭിക്കുമെന്ന പന്തയത്തില്‍ പങ്കെടുത്ത യുവാവിന് ദാരുണാന്ത്യം. ബംഗളൂരുവില്‍ ദീപാവലി ദിവസം രാത്രിയാണ് യുവാക്കള്‍ മദ്യലഹരിയില്‍ ബെറ്റ് വച്ചത്. 32 വയസുള്ള ശബരീഷ് എന്ന യുവാവാണ് മരിച്ചത്. പന്തയത്തിനിടെ യുവാവ് പടക്കം പൊട്ടി മരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
മദ്യലഹരിയിലായിരുന്ന തന്റെ കൂട്ടുകാരുമൊത്ത് ഒരു ഓട്ടോറിക്ഷയ്ക്ക് വേണ്ടിയാണ് ശബരീഷ് പന്തയം വച്ചത്. പടക്കം കത്തിച്ചുവെച്ചിട്ടുള്ള ഒരു വലിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയുടെ മുകളില്‍ ഇരിക്കാനായിരുന്നു ബെറ്റ്. ഇതനുസരിച്ച് ശബരീഷ് കാര്‍ഡ്‌ബോര്‍ഡ് പെട്ടിയുടെ മുകളില്‍ ഇരിക്കുകയും കൂട്ടുകാര്‍ പടക്കത്തിന് തീറ്റകൊളുത്തി മാറി നില്‍ക്കുകയും ചെയ്തു.
പടക്കം പൊട്ടിയതോടെ കുറച്ച് നിമിഷത്തേക്ക് ഒന്നും ചെയ്യാന്‍ കഴിയാതെയിരുന്ന ശബരീഷ് പിന്നീട് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അപകടത്തില്‍ ശബരീഷിന്റെ ആന്തരികാവയവങ്ങളെല്ലാം തകര്‍ന്നതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന ആറ് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക