വേദമന്ത്രങ്ങള്‍ ഉരുവിട്ട് ബ്രസീലില്‍ മോദിക്ക് വരവേല്‍പ്പ്; ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം; വീഡിയോ

ബസിലീലെ വേദപണ്ഡിതന്‍മാര്‍ സംസ്‌കൃതമന്ത്രങ്ങള്‍ ഉരുവിട്ടാണ് നരേന്ദ്രമോദിയെ സ്വീകരിച്ചത്.
Brazil welcomes PM Modi with vedic chants and traditional festivities ahead of G20 summit
റിയോ ഡി ജനീറോയില്‍ എത്തിയ മോദിക്ക് ഇന്ത്യന്‍ സമൂഹം ഒരുക്കിയ സ്വീകരണം പിടിഐ
Updated on
1 min read

റിയോ ഡി ജനീറോ: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത്യുജ്വല വരവേല്‍പ്പ്. ബസിലീലെ വേദപണ്ഡിതന്‍മാര്‍ സംസ്‌കൃതമന്ത്രങ്ങള്‍ ഉരുവിട്ടാണ് നരേന്ദ്രമോദിയെ സ്വീകരിച്ചത്. സ്്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘം മോദിയുടെ സാന്നിധ്യത്തില്‍ സംസ്‌കൃത ശ്ലോകങ്ങള്‍ ആലപിക്കുകയും ചെയ്തു. ഇന്ത്യന്‍ പരാമ്പരഗത വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു സ്വീകരണം. അവരുടെ സംസ്‌കൃത പാരായണം പ്രധാനമന്ത്രി ശ്രദ്ധയോടെ കേട്ടിരിക്കുകയും ചെയ്തു.

ഇന്ത്യയുടെ സംസ്‌കാരം, കല, തത്വചിന്ത, മതം എന്നിവയോട് ബ്രസീലിന് അതിയായ താത്പര്യമുള്ളതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. റിയോ ഡി ജനീറോയിലെ നാസിയോനല്‍ ഹോട്ടലില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. ഗുജറാത്തി വസ്ത്രങ്ങള്‍ ധരിച്ച നര്‍ത്തകര്‍ പരാമ്പരാഗതമായ ദണ്ഡിയാ ആചാരത്തോടെയാണ് മോദിയെ സ്വീകരിച്ചത്.

വേദങ്ങങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കിയ സ്വാധീനവും ബ്രസീലിലെ വേദപണ്ഡിതര്‍ പങ്കുവച്ചു. 'ഏകദേശം 10 വര്‍ഷം മുമ്പാണ് ഞാന്‍ പഠനം ആരംഭിച്ചത്, അക്കാലത്ത് എന്റെ ജീവിതത്തില്‍ ഒരു അര്‍ത്ഥവും കാണാന്‍ കഴിഞ്ഞില്ല. പഠനം തുടങ്ങിയതോടെ ഞാന്‍ ആരാണെന്ന് എനിക്ക് മനസ്സിലായി. അല്‍പ്പം പരിഭ്രാന്തിയുണ്ടെങ്കിലും ഞാന്‍ സന്തോഷവാനാണ്,' ജെനിഫര്‍ ഷോള്‍സ് പറഞ്ഞു. ആചാര്യ വിശ്വനാഥ എന്നറിയപ്പെടുന്ന വേദ പണ്ഡിതന്‍ ജോനാസ് മസെറ്റിയുടെ പ്രതികരണം ഇങ്ങനെ; 'ബ്രസീലിലെ പലരും വേദ സംസ്‌കാരവുമായും ഭാരതീയ സംസ്‌കാരവുമായും ബന്ധപ്പെട്ടിരിക്കുന്നു. ആദ്യമായി മന്ത്രങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ ഹൃദയത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്നു. പല വിദ്യാര്‍ത്ഥികളും സംസ്‌കൃതവും മന്ത്രങ്ങളും പഠിക്കുന്നു'

നവംബര്‍ 18, 19 തീയതികളിലായാണ് 19-ാമത് ജി 20 ഉച്ചകോടി ബ്രസീലില്‍ നടക്കുന്നത്. അതിന് പിന്നാലെ നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കും. 1968 ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാന സന്ദര്‍ശിക്കുന്നത് .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com