'പരസ്യമായി ഉപദ്രവിക്കും, മാംസാഹാരം കഴിക്കരുത്'; എയര്‍ ഇന്ത്യ പൈലറ്റിന്‍റെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Air India Pilot, 25, Dies By Suicide In Mumbai, Boyfriend Arrested
സൃഷ്ടി തുലിഎക്സ്
Updated on
1 min read

മുംബൈ: എയര്‍ ഇന്ത്യ പൈലറ്റ് ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. സൃഷ്ടി തുലി (25) എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ സുഹൃത്ത് ആദിത്യ പണ്ഡിറ്റാണ് (27) അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ചയാണ് അന്ധേരിയിലെ മാറോള്‍ ഏരിയയിലെ വാടക ഫ്‌ളാറ്റില്‍ സൃഷ്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകന്‍ യുവതിയെ പരസ്യമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. ഭക്ഷണ ശീലം മാറ്റാനും സസ്യേതര ഭക്ഷണം കഴിക്കുന്നത് നിര്‍ത്താനും കാമുകനായ യുവാവ് നിര്‍ബന്ധിച്ചിരുന്നതായും യുവതിയുടെ കുടുംബം ആരോപിക്കുന്നു. ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് സൃഷ്ടി കാമുകനെ വിളിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായെന്നും പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതി കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ മുംബൈയിലാണ് താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് കൊമേഴ്‌സ്യല്‍ പൈലറ്റ് കോഴ്‌സിന് പഠിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Air India's punctuality has secured its position as the world's fourth most punctual airline
Air India Express
MBBS Student Dies by Suicide After Jumping from Hospital Building in Thrissur
Karnataka Man Stabs Woman In Car, He Dies After Vehicle Explodes
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com