അരവിന്ദ് കെജരിവാളിന്റെ ദേഹത്ത് ദ്രാവകം ഒഴിച്ചു; കൈയേറ്റ ശ്രമം (വിഡിയോ)

പദയാത്രക്കിടെ ഡൽഹി ​ഗ്രെയ്റ്റർ കൈലാഷിലാണ് നാടകീയ സംഭവങ്ങൾ
Arvind Kejriwal attacked
അരവിന്ദ് കെജരിവാള്‍പിടിഐ
Published on
Updated on

ന്യൂഡൽഹി: ആംആദ്മി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനു നേരെ കൈയേറ്റ ശ്രമം. പദയാത്രക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പദയാത്ര ​ഗ്രെയ്റ്റർ കൈലാഷ് മേഖലയിൽ പദയാത്ര എത്തിയപ്പോഴാണ് സംഭവം. കൈയേറ്റം നടത്താൻ ശ്രമിച്ചയാൾ കെജരിവാളിന്റെ ദേഹത്ത് ദ്രാവകവും ഒഴിച്ചു.

ആക്രമിക്കാൻ ശ്രമിച്ചയാൾ കോൺ​ഗ്രസ് അനകൂല മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. സുരക്ഷാ വലയത്തിൽ സഞ്ചരിക്കുകയായിരുന്ന അരവിന്ദ് കെജരിവാളിനു നേരെ ജനക്കൂട്ടത്തിൽ നിന്നാണ് ഇയാൾ ചാടി വീണത്. പിന്നാലെ ദേഹത്തേക്ക് ദ്രാവകം ഒഴിച്ചു.

യുവാവിനെ സുരക്ഷാ ഉദ്യോ​ഗസ്ഥർ തൊട്ടടുത്ത നിമിഷം തന്നെ പിടികൂടി. പിന്നീട് ഇയാളെ ഡൽഹി പൊലീസിനു കൈമാറി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിന്റെ വിഡിയോ ആംആദ്മി പാർട്ടി തങ്ങളുടെ ഔദ്യോ​ഗിക എക്സ് പേജിൽ പങ്കിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com