ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വിഡിയോ വൈറലായതിന് പിന്നാലെ പൊലീസ് പിടികൂടി

എസ്‌യുവിയുടെ റൂഫിലേക്ക് ഇയാൾ മൺവെട്ടി കൊണ്ട് മണ്ണ് കയറ്റി ഇടുന്നതാണ് വിഡിയോയുടെ തുടക്കം.
Thar
ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസംവിഡിയോ സ്ക്രീൻഷോട്ട്
Published on
Updated on

ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ മഹീന്ദ്ര ഥാർ എസ്‌യുവിയുടെ മുകളിൽ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ ആൾ പിടിയിൽ. മുണ്ഡലി ​ഗ്രാമത്തിലെ ഇന്ദെസാർ അലി എന്നയാളെയാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയത്. ഥാറിന് മുകളിൽ ഇയാൾ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തുന്ന വിഡിയോ സമൂഹികമാധ്യങ്ങളിൽ വൈറലായി മാറിയിരുന്നു.

എസ്‌യുവിയുടെ റൂഫിലേക്ക് ഇയാൾ മൺവെട്ടി കൊണ്ട് മണ്ണ് കയറ്റി ഇടുന്നതാണ് വിഡിയോയുടെ തുടക്കം. പിന്നീട് വാഹനവുമായി ഇയാൾ അമിതവേ​ഗത്തിൽ റോഡിലൂടെ പോകുന്നതും റൂഫിലെ മണ്ണ് പറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റു യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതും കാണാം. നിരവധി വാഹനങ്ങളാണ് ഈ സമയം റോഡിലുണ്ടായിരുന്നത്.

അഭ്യാസത്തിന്റെ വിഡിയോ വൈറലായതോടെ നിരവധി പേരാണ് സോഷ്യൽ മീ‍ഡിയയിൽ വിമർശനവുമായി രം​ഗത്തെത്തിയത്. ദൃശ്യങ്ങളിൽ നിന്ന് വാഹനം തിരിച്ചറിഞ്ഞ മീററ്റ് പൊലീസ് എസ്‌യുവിയും ഡ്രൈവറേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഭ്യാസം നടത്തിയ ആളെ പിടികൂടിയ വിവരം പൊലീസ് തന്നെയാണ് എക്സിലൂടെ പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com