ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായാണ് വിവരം.
2 terrorists killed in encounter in J&K's Kupwara, Army finds 'war-like' store
സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചുപ്രതീകാത്മക ചിത്രം
Updated on
1 min read

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഓപ്പറേഷന്‍ ഗുഗല്‍ധാറിന്റെ ഭാഗമായി ഇന്നലെ മുതല്‍ നടത്തിയ തിരച്ചിലിന് പിന്നാലെയാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ശനിയാഴ്ച രാവിലെ രണ്ട് സൈനികരെ വധിച്ചതായി സൈന്യം സ്ഥിരികരിച്ചു

കുപ് വാര മേഖലയില്‍ ഭീകരര്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പൊലീസിന്റെയും സംയുക്ത സംഘം ഗുഗല്‍ധറില്‍ തിരച്ചില്‍ നടത്തിയത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായാണ് വിവരം.

മേഖലയില്‍ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പരിശോധന തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com