ആഢംബര കാര്‍ ഉപേക്ഷിച്ച നിലയില്‍; കര്‍ണാടകയിലെ പ്രമുഖ വ്യാപാരിയെ കാണാനില്ല, നദിയില്‍ തിരച്ചില്‍

ഇന്ന് രാവിലെയാണ് മുംതാസ് അലിലെ കാണാതായത്
Karnataka businessman missing, car damaged
തകര്‍ന്ന ആഢംബര കാര്‍
Published on
Updated on

മംഗളൂരു: കര്‍ണാടകയിലെ പ്രമുഖ വ്യാപാരി മുംതാസ് അലിയെ കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് മംഗളൂരു പൊലീസ്. ജനതാദള്‍ സെക്കുലര്‍ എംഎല്‍സി അംഗം ബി എം ഫാറൂഖിന്റെയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മുഹിയുദ്ദീന്‍ ബാവയുടെയും സഹോദരനാണ് കാണാതായ മുംതാസ് അലി.

ഇന്ന് രാവിലെയാണ് മുംതാസ് അലിലെ കാണാതായത്. ഇദ്ദേഹത്തിന്റെ ആഢംബര കാര്‍ മംഗളൂരുവിലെ കുളൂര്‍ പാലത്തിന് സമീപത്ത് തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി മംഗളൂരു പൊലസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.

Karnataka businessman missing, car damaged
വയറുവേദനയുമായി യുവതി ആശുപത്രിയില്‍, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 2 കിലോ മുടി

മുംതാസ് പാലത്തില്‍ നിന്ന് താഴേക്ക് വീണതാകാമെന്ന നിഗമനത്തില്‍ കോസ്റ്റ്ഗാര്‍ഡും എസ്ഡിആര്‍എഫ് സംഘവും നദിയില്‍ വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്.

പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടില്‍ നിന്നും കാറില്‍ പുറത്തേക്ക് പോയ മുംതാസ് അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂര്‍ പാലത്തിന് സമീപം വാഹനം നിര്‍ത്തിയിരുന്നു. കാര്‍ അപകടത്തില്‍പ്പെട്ടതിന്റെ അടയാളങ്ങള്‍ വാഹനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മംഗളൂരു പൊലീസ് കമീഷണര്‍ അനുപം അഗ്രവാള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com