ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഓരാഴ്ചക്കിടെ ലഭിച്ച വ്യാജ ബോംബ് ഭീഷണിയില്‍ 70 ശതമാനത്തിലധികവും ഒരൊറ്റ എക്‌സ് അക്കൗണ്ടില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. വിമാനക്കമ്പനികര്‍ക്കെതിരെ ഒരാഴ്ചക്കിടെ 70ഓളം വ്യാജ ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്, ഇതില്‍ 46 സന്ദേശങ്ങളും ലഭിച്ചത് @ adamlanza1111 എന്ന എക്‌സ് ഹാന്‍ഡിലില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ അക്കൗണ്ട് ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വിവരം ലഭിച്ചിട്ടില്ല. രണ്ട് ദിവസത്തിനിടെ ആഭ്യന്തര, അന്തരാഷ്ട്ര വിമാനങ്ങളില്‍ ബോംബ് ഭീഷണി സന്ദേശം ഈ അക്കൗണ്ടില്‍ നിന്ന് അയച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 12 ഉം ശനിയാഴ്ച 34 ഉം ഭീഷണി സന്ദേശങ്ങള്‍ അക്കൗണ്ടില്‍ നിന്ന് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ എയര്‍ലൈന്‍സ്, ജെറ്റ് ബ്ലൂ, എയര്‍ ന്യൂസിലാന്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര വിമാനക്കമ്പനിക്കെതിരെയും അക്കൗണ്ടില്‍ നിന്ന് ഭീഷണി സന്ദേശം പോയിട്ടുണ്ട്.
പരാതിക്ക് പിന്നാലെ അക്കൗണ്ട് എക്‌സ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇന്ത്യയില്‍ എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ, ആകാശ എയര്‍, അലയന്‍സ് എയര്‍, സ്‌പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍ എന്നീ വിമാനങ്ങളിലും ബോംബ് ഭീഷണി ലഭിച്ചിട്ടുണ്ട്. സ്റ്റാര്‍ എയറിന്റെ നാല് വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചപ്പോള്‍ മറ്റ് കമ്പനികളുടെ അഞ്ച് വിമാനങ്ങള്‍ക്ക് സമാനമായ സന്ദേശങ്ങള്‍ ലഭിച്ചു. 'നിങ്ങളുടെ അഞ്ച് വിമാനങ്ങളില്‍ ബോംബുകളുണ്ട്... ആരും ജീവനോടെ ഉണ്ടാകില്ല. വേഗം വിമാനം ഒഴിപ്പിക്കുക.'' എന്നതായിരുന്ന ഭീഷണി സന്ദേശത്തില്‍ ഉണ്ടായിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക