'അയോധ്യയില്‍ രാമന്റെ ക്ഷേത്രം ഉയരുന്നത് കാണണം'; മൂന്ന് പതിറ്റാണ്ട് നീണ്ട മൗനവ്രതം അവസാനിപ്പിക്കാന്‍ ഒരുങ്ങി 'മൗനി മാതാ'

അയോധ്യയില്‍ രാമ ക്ഷേത്രം യാഥാര്‍ഥ്യമാകുന്നതോടെ, മൂന്ന് പതിറ്റാണ്ടായി തുടരുന്ന മൗനവ്രതം അവസാനിപ്പിക്കാന്‍ ഒരുങ്ങി ഝാര്‍ഖണ്ഡ് വനിത
സരസ്വതി ദേവി/പിടിഐ
സരസ്വതി ദേവി/പിടിഐ

റാഞ്ചി: അയോധ്യയില്‍ രാമ ക്ഷേത്രം യാഥാര്‍ഥ്യമാകുന്നതോടെ, മൂന്ന് പതിറ്റാണ്ടായി തുടരുന്ന മൗനവ്രതം അവസാനിപ്പിക്കാന്‍ ഒരുങ്ങി ഝാര്‍ഖണ്ഡ് വനിത. 1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത ദിവസം മുതലാണ് സരസ്വതി ദേവി മൗനവ്രതം ആരംഭിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ഥ്യമായാല്‍ മാത്രമേ മൗനവ്രതം അവസാനിപ്പിക്കൂ എന്ന് പറഞ്ഞാണ് അന്ന് മുതല്‍ സരസ്വതി ദേവി വ്രതം ആരംഭിച്ചതെന്ന് കുടുംബം അവകാശപ്പെടുന്നു.

വിഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ധന്‍ബാദ് സ്വദേശിനിയായ സരസ്വതി ദേവി തിങ്കളാഴ്ച ട്രെയിന്‍ കയറി. അയോധ്യയില്‍ മൗനി മാത എന്നാണ് സരസ്വതി ദേവി അറിയപ്പെടുന്നത്. കൈ കൊണ്ട് ആംഗ്യങ്ങള്‍ കാണിച്ചാണ് കുടുംബാംഗങ്ങളുമായി ഇവര്‍ ആശയവിനിമയം നടത്തുന്നത്. 2020 വരെ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മൗനവ്രതം അവസാനിപ്പിച്ച് സരസ്വതി ദേവി കുടുംബാംഗങ്ങളുമായി സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചതിന് പിന്നാലെ പൂര്‍ണമായി മൗനവ്രതത്തിലേക്ക് കടക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. 

ബാബ്‌റി മസ്ജിദ് തകര്‍ത്ത ദിവസം മുതലാണ് അമ്മ മൗനവ്രതം ആരംഭിച്ചത്. അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കുന്നത് വരെ ആരോടും മിണ്ടില്ലെന്ന് പറഞ്ഞാണ് അമ്മ മൗനവ്രതം ആരംഭിച്ചതെന്ന് മകന്‍ ഹരേ രാം അഗര്‍വാള്‍ പറഞ്ഞു.

രാമന്റെ വിഗ്രഹ പ്രതിഷ്ഠാകര്‍മ്മത്തിന്റെ തീയതി പ്രഖ്യാപിച്ചത് മുതല്‍ അമ്മ സന്തോഷത്തിലാണ്. ഗംഗാ- സത്‌ലജ് എക്‌സ്പ്രസിലാണ് അമ്മ അയോധ്യയിലേക്ക് പോയത്. ജനുവരി 22ന് അമ്മ മൗനവ്രതം അവസാനിപ്പിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും മകന്‍ പറഞ്ഞു. എട്ടുമക്കളുടെ അമ്മയായ സരസ്വതി ദേവി രാമന്റെ ഭക്തയാണ്. 1986ല്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം ജീവിതത്തിന്റെ ഭൂരിഭാഗം സമയവും തീര്‍ഥാടനത്തിനായാണ്് ചെലവഴിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com