
ന്യൂഡല്‍ഹി: വിവാഹച്ചടങ്ങിനിടെ ബോളിവുഡിലെ ഒരു പാട്ടിന്റെ താളത്തിനൊപ്പം നൃത്തം വെയ്ക്കുമ്പോള്‍ വരന്‍ ഒരിക്കലും കരുതി കാണില്ല തന്റെ വിവാഹം മുടങ്ങാന്‍ പോകുന്നു എന്ന്. 'ചോളി കെ പീച്ചേ ക്യാ ഹേ' എന്ന പാട്ടിന്റെ താളത്തിനൊപ്പം നൃത്തം വെയ്ക്കാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ വരന്‍ നൃത്തം വച്ചതിന് വധുവിന്റെ അച്ഛന്‍ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
ഡല്‍ഹിയിലാണ് സംഭവം. ഘോഷയാത്ര ആയിട്ടാണ് വരന്‍ ന്യൂഡല്‍ഹിയിലെ വേദിയിലെത്തിയത്. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഗാനത്തിന് വരന്‍ ചുവടു വയ്ക്കുകയായിരുന്നു. എന്നാല്‍ വരന്റെ നൃത്തവും പ്രവൃത്തികളും വധുവിന്റെ അച്ഛന് ഇഷ്ടമായില്ല. അച്ഛന്‍ അവിടം വിട്ട് പോകാനൊരുങ്ങിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അനുചിതമായ പ്രകടനമാണെന്ന് പറഞ്ഞ്, പ്രകോപിതനായ വധുവിന്റെ അച്ഛന്‍ ഉടന്‍ തന്നെ കല്യാണച്ചടങ്ങുകള്‍ നിര്‍ത്തിവക്കുകയായിരുന്നു. വരന്റെ പ്രവൃത്തി തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞാണ് വധുവിന്റെ പിതാവ് ഇറങ്ങിപ്പോയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതെല്ലാം കണ്ണീരോടെ കണ്ടു നില്‍ക്കുകയായിരുന്നു വധു.
വരന്‍ വധുവിന്റെ പിതാവിനോട് പരമാവധി സംസാരിക്കാന്‍ ശ്രമിച്ചു. ഇതൊരു തമാശയായി ചെയ്തതാണെന്ന് പറഞ്ഞെങ്കിലും ശ്രമങ്ങള്‍ പാഴായെന്നും കണ്ടുനിന്നവര്‍ പറഞ്ഞു. വിവാഹം മുടങ്ങിയതിനു ശേഷവും വധുവിന്റെ പിതാവിന്റെ കോപം ശമിച്ചില്ലെന്ന് വധുവിന്റെ കുടുംബവുമായി അടുപ്പമുള്ളവര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക