ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സിപിഎം സംസ്ഥാന സെക്രട്ടറിയായി മലയാളിയായ ഡി അയ്യപ്പനെ വീണ്ടും തെരഞ്ഞെടുത്തു. പോര്‍ട്ട് ബ്ലെയറില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് അയ്യപ്പനെ രണ്ടാം തവണയും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
19 അംഗ സംസ്ഥാന കമ്മിറ്റിയേയും എട്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ആന്‍ഡമാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്‍ മാവേലിക്കര സ്വദേശിയാണ്. നിലവില്‍ സിഐടിയു ആന്‍ഡമാന്‍ നിക്കോബാര്‍ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റാണ്.
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആൻഡമാൻ നിക്കോബാർ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്നു. ഡൽഹി സർവകലാശാലയിൽ നിന്ന് അയ്യപ്പൻ നിയമബിരുദം നേടിയിട്ടുണ്ട്. സർക്കാർ സർവീസിൽ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. ആൻഡമാൻ & നിക്കോബാർ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ ജനറൽ സെക്രട്ടറി യായി പ്രവർത്തിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക