എഎപി എംഎൽഎ ​വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ

ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം
AAP  MLA Gurpreet Gogi
ഗുർപ്രീത് ​ഗോ​ഗിഎക്സ്
Updated on

ചണ്ഡീ​ഗഢ്: പഞ്ചാബിലെ എഎപി എംഎൽഎ ​ഗുർപ്രീത് ​ഗോ​ഗിയെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാന വെസ്റ്റ് മണ്ഡലം ജനപ്രതിനിധിയാണ്. ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം. ഗോഗിയെ ഡിഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം വെടിവച്ചതാണെന്നു നി​ഗമനം. പൊലീസ് അന്വേഷണം തുടങ്ങി.

2022ലാണ് ഗോഗി എഎപിയിൽ ചേർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് തവണ കോൺഗ്രസ് എംഎൽഎയായിരുന്ന ഭരത് ഭൂഷൺ ആഷുവിനെ പരാജയപ്പെടുത്തിയതോടെയാണ് ശ്രദ്ധേയനായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com