തീപിടിത്തമുണ്ടായെന്ന് തെറ്റിദ്ധരിച്ച് പാളത്തിലേക്ക് ചാടി യാത്രക്കാര്‍; എതിര്‍ദിശയില്‍ വന്ന ട്രെയിനിടിച്ച് 11പേര്‍ക്ക് ദാരുണാന്ത്യം; വിഡിയോ

മഹാരാഷ്ട്രയില്‍ പുഷ്പക് ട്രെയിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ട്രാക്കിലേക്ക് ചാടിയ 11പേര്‍ക്ക് ദാരുണാന്ത്യം
Jalgaon rail accident: 8 passengers jump out fearing fire, run over by another train
പുഷ്പക് എക്‌സ്പ്രസ്
Updated on

മുംബൈ: മഹാരാഷ്ട്രയില്‍ പുഷ്പക് ട്രെയിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ട്രാക്കിലേക്ക് ചാടിയ 11പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ അടുത്ത ട്രാക്കിലേക്ക് ചാടിയത്. ആ സമയം എതിര്‍ദിശയില്‍ വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചാണ് അപകടം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

പരന്ദ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ എട്ടുപേര്‍ മരിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാര്‍ തീപിടിത്തമുണ്ടായെന്ന് കരുതി പാളത്തിലേക്ക് ചാടിയപ്പോഴാണ് ദുരന്തം സംഭവിച്ചതെന്നും, റെയില്‍വേ അന്വേഷണത്തിന് ഇത്തരവിട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com