4 ടണ്‍ മുളക് പൊടി തിരിച്ചു വിളിച്ച് പതഞ്ജലി, കാരണം ഇതാണ്

ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കളോട് എവിടുന്നാണോ ഉല്‍പ്പന്നം വാങ്ങിയത് ആ സ്ഥലത്തേക്ക് തിരികെ നല്‍കണമെന്ന് പതഞ്ജലി ആവശ്യപ്പെട്ടിട്ടുണ്ട്.
BABA RAMDEV
ബാബ രാംദേവ്ഫയല്‍
Updated on

ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് തിരിച്ചുവിളിച്ചത് 4 ടണ്‍ മുളകുപൊടി. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പതഞ്ജലി ഉല്‍പ്പാദിച്ച ബാച്ച് നമ്പര്‍ എജെഡി 2400012 ന്റെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും തിരിച്ചുവിളിക്കാന്‍ എഫ്എസ്എസ്എഐ നിര്‍ദേശിച്ചിരുന്നു. പതഞ്ജലിയുടെ മുളക് പൊടിയുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനി അനുവദനീയമായ പരിധിക്ക് മുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കളോട് എവിടുന്നാണോ ഉല്‍പ്പന്നം വാങ്ങിയത് ആ സ്ഥലത്തേക്ക് തിരികെ നല്‍കണമെന്ന് പതഞ്ജലി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപഭോക്തൃ വിശ്വാസവും ഉല്‍പ്പന്ന ഗുണനിലവാരവും നിലനിര്‍ത്തുന്നതിന് ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കേണ്ടത് പ്രധാനമായ ഒരു കാര്യമാണ്. ഇത് മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു. ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി 1986 ലാണ് സ്ഥാപിതമായത്. പതഞ്ജലി ഫുഡ്‌സ് നിലവില്‍ ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി കമ്പനികളില്‍ ഒന്നാണ്. സെപ്തംബര്‍ പാദത്തില്‍ പതഞ്ജലി ഫുഡ്സിന്റെ അറ്റാദായം 21 ശതമാനം വര്‍ധിച്ച് 308.97 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 254.53 കോടി രൂപയായിരുന്നു അറ്റാദായം. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മൊത്തം വരുമാനം 7,845.79 കോടി രൂപയില്‍ നിന്ന് 8,198.52 കോടി രൂപയായി ഉയര്‍ന്നു.

മുമ്പ് നിരവധി ആരോപണങ്ങള്‍ പതഞ്ജലിക്ക് എതിരെ ഉണ്ടായിരുന്നു. പതഞ്ജലി വെജിറ്റേറിയന്‍ എന്ന പേരില്‍ വിപണനം ചെയ്യുന്ന ആയുര്‍വേദിക് പാല്‍പ്പൊടിയായ 'ദിവ്യ മഞ്ജന്‍' എന്ന ഉല്‍പ്പന്നത്തില്‍ മത്സ്യത്തിന്റെ സത്ത് അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് ഒരു ഉപഭോക്താവ് പരാതി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com