Senior YSRCP leader Vijayasai Reddy to resign as RS member, to quit politics .
ജഗന്‍ മോഹന്‍ റെഡ്ഡിയ്‌ക്കൊപ്പം വിജയസായി

'നാളെ എംപി സ്ഥാനം രാജിവയ്ക്കും; മറ്റൊരു പാര്‍ട്ടിയിലും ചേരില്ല; രാഷ്ട്രീയം മതിയാക്കുന്നു'

ഒരു സ്ഥാനമോ, ആനുകൂല്യങ്ങളോ പണമോ പ്രതീക്ഷിച്ചല്ല രാജിയെന്നും ഇത് പൂര്‍ണമായും എന്റെ വ്യക്തിപരമായ തീരുമാനമാണ്
Published on

ഹൈദരബാദ്: നാളെ രാജ്യസഭ അംഗത്വം രാജിവയ്ക്കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി വിജയസായി റെഡ്ഡി. എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് രാഷ്ട്രീയം മതിയാക്കുന്ന കാര്യം എംപി പങ്കുവച്ചത്. താന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ രാഷ്ട്രീയം വിടുകയാണ്. നാളെ (ജനുവരി 25)ന് രാജ്യസഭാംഗത്വം രാജിവയ്ക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ല. ഒരു സ്ഥാനമോ, ആനുകൂല്യങ്ങളോ പണമോ പ്രതീക്ഷിച്ചല്ല രാജിയെന്നും ഇത് പൂര്‍ണമായും എന്റെ വ്യക്തിപരമായ തീരുമാനമാണ് - എംപി എക്‌സില്‍ കുറിച്ചു.

രാജിവയ്ക്കാന്‍ ആരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്നും ആരും തന്നെ സ്വാധിനിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിനെ പ്രതിനീധികരിച്ച് രണ്ട് തവണ വിജയസായി രാജ്യസഭയിലെത്തിയിട്ടുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് വിജയസായി റെഡ്ഡി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com