
പട്‌ന: വീടിന്റെ ടെറസിന്റെ മുകളില്‍ പഠിച്ചുകൊണ്ടിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയെ കുരങ്ങന്‍മാര്‍ കൂട്ടമായി ആക്രമിച്ചതിനെത്തുടര്‍ന്ന് ടെറസില്‍ നിന്ന് വീണ് മരിച്ചു. ബിഹാറിലെ മഘര്‍ ഗ്രാമത്തിലാണ് സംഭവം. പ്രിയ കുമാര്‍ എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്.
വീടിന്റെ ടെറസില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരു കൂട്ടം കുരങ്ങന്‍മാര്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുരങ്ങന്‍മാര്‍ ആക്രമിക്കുന്നത് കണ്ട് ഗ്രാമവാസികള്‍ ബഹളം വെച്ചപ്പോള്‍ പെണ്‍കുട്ടി ടെറസിനോടു ചേര്‍ന്നുള്ള സ്റ്റെയര്‍കെയ്‌സിലേയ്ക്ക് ഓടി. അതിനിടയിലാണ് ഒരു കുരങ്ങന്‍ പെണ്‍കുട്ടിയെ തള്ളിയിട്ടത്.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പെണ്‍കുട്ടിയുടെ തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക