
ലഖ്‌നൗ: പള്ളികളിലും മദ്രസകളിലും യോഗ പ്രോത്സാഹിപ്പിക്കമെന്നും എന്നാല്‍ സൂര്യനമസ്‌കാരം ചെയ്യരുതെന്നും ഓള്‍ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാനാ ഷഹാബുദ്ദീന്‍ റസ്വി. ഗ്രാന്റ് മുഫ്തി ഹൗസില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂര്യ നമസ്‌കാരം ഇസ്ലാമില്‍ നിരോധിച്ചിട്ടുണ്ടെന്നും മുസ്ലീംങ്ങള്‍ അത് ചെയ്യരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ''ഞാന്‍ യോഗയെ പിന്തുണയ്ക്കുന്നു. പക്ഷേ, സൂര്യ നമസ്‌കാരത്തെ എതിര്‍ക്കുന്നു. മുസ്ലീങ്ങള്‍ക്ക് സൂര്യനമസ്‌കാരം ചെയ്യാന്‍ കഴിയില്ല. എല്ലാ പുരുഷന്‍മാരും സ്ത്രീകളും യോഗ ചെയ്യണം. എന്നാല്‍ സൂര്യ നമസ്‌കാരം എന്നാല്‍ സൂര്യനെ വണങ്ങുകയും സൂര്യനെ ആരാധിക്കുകയും ചെയ്യുന്നു. ഇസ്ലാം ഇതെല്ലാം വിലക്കുന്നു'', അദ്ദേഹം പറഞ്ഞു.
സൂര്യനെ ആരാധിക്കുന്നത് ഇസ്ലാമില്‍ നിയമ വിരുദ്ധമാണ്. അതുകൊണ്ടാണ് എല്ലാവരും സൂര്യനമസ്‌കാരം ചെയ്യുന്നത് നമ്മള്‍ വിലക്കിയിരിക്കുന്നത്. സൂര്യനമസ്‌കാരം ഇസ്ലാമിന്റെ ഭാഗമല്ല. അതിനാല്‍ ഒരു മുസ്ലീമും അത് ചെയ്യരുത്. യോഗ മതത്തിന്റെ ഭാഗമല്ല. ആര്‍ക്കും അവരുടെ മതത്തിനോട് ബന്ധപ്പെടുത്താം. എന്നാല്‍ സൂര്യ നമസ്‌കാരം സനാതന ധര്‍മത്തിന്റെ ഒരു രൂപമാണ്. അതായത് ഹിന്ദു ആരാധന. ഇത് ഇസ്ലാം ഒട്ടും അനുവദിക്കുന്നില്ല. സൂര്യ നമസ്‌കാരം ഇസ്ലാമില്‍ ഹറാം ആണ്. ഉത്തര്‍പ്രദേശ് മന്ത്രി ജെപിഎസ് റാത്തോഡ് ഈ പരാമര്‍ശത്തില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. സൂര്യന്‍ സത്യമായിരിക്കുന്നതുപോലെ സൂര്യനമസ്‌കാരവും സത്യം തന്നെ. സൂര്യനെ തുപ്പുന്നവരുടെ തുപ്പല്‍ അവരുടെ മുഖത്തേക്ക് തന്നെ വീഴും. സൂര്യനമസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ക്കും ഇതേ വിധിയാണ് കാത്തിരിക്കുന്നത്. എല്ലാവരും അംഗീകരിക്കേണ്ട ഒരു പുരാതന യോഗാഭ്യാസമാണിത്. അതിനെ എതിര്‍ക്കുന്നതിനേക്കാള്‍ ഇടുങ്ങിയ ചിന്താഗതിയുള്ള മറ്റൊന്നില്ല, അദ്ദേഹം പറഞ്ഞു.
എല്ലാ മതങ്ങളിലുമുള്ള ആളുകളും യോഗ ദിനം ഒരുമിച്ച് ആവേശത്തോടെ ആഘോഷിക്കണമെന്ന് മൗലാനാ ഷഹാബുദ്ദീന്‍ പറഞ്ഞു. യോഗ ചെയ്യാന്‍ പാര്‍ക്കുകളിലോ യോഗ കേന്ദ്രങ്ങളിലോ പോകേണ്ടതില്ല, പകരം വീട്ടില്‍ എല്ലാ ദിവസവും രാവിലെ ഉണര്‍ന്ന് പ്രാര്‍ഥനകള്‍ നടത്തുകയും തുടര്‍ന്ന് യോഗ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് യോഗ വളരെ പ്രധാനമാണ്. കാരണം പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ വളരെ കുറച്ച് മാത്രമേ സംസാരിക്കാറുള്ളൂ. എല്ലാ മതങ്ങളിലുമുള്ള ആളുകളും യോഗ ദിനം ഒരുമിച്ച് ആവേശത്തോടെ ആഘോഷിക്കണമെന്ന് മൗലാനാ ഷഹാബുദ്ദീന്‍ പറഞ്ഞു. യോഗ ചെയ്യാന്‍ പാര്‍ക്കുകളിലോ യോഗ കേന്ദ്രങ്ങളിലോ പോകേണ്ടതില്ല, പകരം വീട്ടില്‍ എല്ലാ ദിവസവും രാവിലെ ഉണര്‍ന്ന് പ്രാര്‍ഥനകള്‍ നടത്തുകയും തുടര്‍ന്ന് യോഗ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
''സ്ത്രീകള്‍ കൂടുതലും വീട്ടില്‍ തന്നെ ഇരിക്കുന്നവരാണ്. വലിയ കായികാധ്വാനമില്ലാതെ ജോലി ചെയ്യുന്ന ആളുകള്‍ക്ക് രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. എല്ലാ ദിവസവും കുറഞ്ഞത് 20 മിനിറ്റെങ്കിലും യോഗ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ മദ്രസകളിലേയും വിദ്യാര്‍ഥികളെ ദിവസവും യോഗ ചെയ്യാന്‍ പ്രേരിപ്പിക്കണം''. യോഗ സിലബസിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
A prominent Muslim cleric said on Saturday that yoga should be encouraged in mosques and madrassas but expressed strong reservations on "Surya Namaskar", stressing it is prohibited in Islam and Muslims should not perform it.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates