
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 17 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വ്യാജ രേഖകള്‍ ഉപയോഗിച്ച് ഗര്‍ഭഛിദ്രം നടത്തിയ കേസില്‍ 29കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഉല്‍ഹാസ്് നഗറിലെ ഒരു ശ്മശാനത്തില്‍ കുഴിച്ചിട്ട ഭ്രൂണം കൂടുതല്‍ അന്വേഷണത്തിനായി പുറത്തെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കിയ ഡോക്ടറേയും അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയും പ്രതിയും ഉല്‍ഹാസ് നഗറില്‍ അയല്‍ക്കാരായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രതി പെണ്‍കുട്ടിയെ അത്താഴം കഴിക്കാന്‍ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുപോയി. പ്രതിയുടെ ഭാര്യയും കുട്ടികളും മാതാപിതാക്കളും അവരുടെ വീടുകളില്‍ പോയ സമയത്ത് പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്യുകയും ആരോടെങ്കിലും പറഞ്ഞാല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു.
പിന്നീടാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. സ്വകാര്യ ഡോക്ടര്‍ നല്‍കിയ ഗര്‍ഭഛിദ്ര ഗുളികകള്‍ പെണ്‍കുട്ടിക്ക് നല്‍കി. ആദ്യത്തെ ശ്രമം പരാജയപ്പെട്ടപ്പോള്‍ പ്രതിയുടെ ഭാര്യ, അമ്മ, അമ്മായിയമ്മ എന്നിവര്‍ കഴിഞ്ഞ മാസം പെണ്‍കുട്ടിയെ വീണ്ടും ഗര്‍ഭഛിദ്രം നടത്താന്‍ ഗൂഢാലോചന നടത്തി. തെറ്റായ തിരിച്ചറിയല്‍ രേഖകളും പ്രായ വിവരങ്ങളും നല്‍കിയാണ് ഗര്‍ഭഛിദ്രം നടത്തിയത്. കല്യാണിലെ ഒരു സിവില്‍ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു.
പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം, തെളിവുകള്‍ മറച്ചുവെക്കല്‍, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക