മുന്നറിയിപ്പ് നല്‍കിയിട്ടും അതിര്‍ത്തി കടക്കാന്‍ ശ്രമം; പാക് നുഴഞ്ഞുയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്

ഗുജറാത്ത് മേഖലയിലെ പാക് അതിര്‍ത്തി പ്രദേശമായ ബനസ്‌കന്തയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം
BSF
പ്രതീകാത്മക ചിത്രംFile
Updated on

അഹമ്മദാബാദ്: ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്). അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ചു. ഗുജറാത്ത് മേഖലയിലെ പാക് അതിര്‍ത്തി പ്രദേശമായ ബനസ്‌കന്തയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

അന്താരാഷ്ട്ര അതിര്‍ത്തി മറികടന്ന് ഇന്ത്യന്‍ പ്രദേശത്തെ വേലിക്ക് സമീപം സംശയാസ്പദമായി കണ്ടെത്തിയ വ്യക്തിയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തി മറികടക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും നിര്‍ദേശം അവഗണിച്ചതോടെയാണ് വെടിയുതിര്‍ത്തത് എന്ന് ബിഎസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു.

അതിനിടെ, ഗുജറാത്തിലെ കച്ചില്‍ പാക് ചാരനെന്ന് സംശയിക്കുന്ന ഒരാളെ പിടികൂടി. ഗുജറാത്ത് എടിഎസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി രാജ്യവ്യാപകമായും അതിര്‍ത്തി മേഖലകളിലും തിരച്ചിലും അന്വേഷണവും തുടരുന്നതിനിടെയാണ് പാക് ബന്ധമുള്ള വ്യക്തി പിടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com