കനത്ത മഴ; അരുണാചല്‍ പ്രദേശിലെ മണ്ണിടിച്ചിലില്‍ ഏഴ് പേര്‍ മരിച്ചു, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ഏഴുയാത്രക്കാരുമായി പോയ കാര്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തെന്നിമാറി സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു.
Heavy rains in northeastern states
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്/Heavy rains in northeastern states എക്‌സ്
Updated on
1 min read

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാര്‍ അപകടത്തില്‍പെട്ട് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ടു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച രാത്രി ഈസ്റ്റ് കെമെങ് ജില്ലയില്‍ ദേശീയപാത 13 ലായിരുന്നു സംഭവം.

ഏഴുയാത്രക്കാരുമായി പോയ കാര്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തെന്നിമാറി സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു. ദേശീയപാതയിലെ ബനായ്ക്കും സെപ്പയ്ക്കും ഇടയിലായിരുന്നു അപകടം. എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. സെപ്പയിലേക്ക് പുറപ്പെട്ടവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

അരുണാചല്‍ പ്രദേശിലെ ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയാണ് ബെന-സെപ്പ റൂട്ട്. മണ്‍സൂണ്‍ കാലത്താണ് ഇവിടം കൂടുതല്‍ അപകടകരമാകുന്നത്. അരുണാചല്‍ പ്രദേശ് ആഭ്യന്തരമന്ത്രിയും പ്രദേശത്തെ എംഎല്‍എയുമായ മാമ നാതുങ്, കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു തുടങ്ങിയവര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മുതല്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. ജനജീവിതത്തെ ഇത് സാരമായി ബാധിച്ചിട്ടുമുണ്ട്. അരുണാചലിലെ പല ജില്ലകളിലും ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. കെയി പാന്യോര്‍ ജില്ലയിലെ ചുയു ഗ്രാമത്തിലെ തൂക്കുപാലം കനത്ത മഴയെത്തുടര്‍ന്ന് ഒഴുകിപ്പോയി. പിതാപൂളിലേക്കുള്ള പ്രധാന ദേശീയപാതയിലേക്കുള്ള കുറുക്കുവഴിയിയാരുന്നു ഈ തൂക്കുപാലം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് 24 പേര്‍ മരിച്ചു. ശനിയാഴ്ച 18 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അരുണാചല്‍ പ്രദേശില്‍ നിന്ന് 9, അസമില്‍ നിന്ന് 5, മിസോറാമില്‍ നിന്ന് 4, മേഘാലയയില്‍ നിന്ന് മൂന്ന്, നാഗാലാന്റ്, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും മരിച്ചു.

നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. മ്യാന്‍മറിലെ സെര്‍ചിപ് ജില്ലയില്‍ വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ലോങ്ടായ് ജില്ലയിലും നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ചില ഹോട്ടലുകളും വീടുകളും തകര്‍ന്നു. അസമിലെ ഗുവാഹത്തിയില്‍ മൂന്ന് സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചതായി ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച മുതല്‍ അടച്ചിട്ടിരിക്കുകയാണ്. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് വടക്കു കിഴക്കന്‍ മേഖലയിലെ (Heavy rains in northeastern states) നിരവധി സംസ്ഥാനങ്ങളിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചു. ബംഗ്ലാദേശിനു മുകളിലുള്ള ന്യൂനമര്‍ദം വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്നതിനാല്‍ ശനിയാഴ്ച അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com