അസാധുവാക്കിയ 8900 കോടി  ആയിരം രൂപ നോട്ടുകള്‍ തിരിച്ചെത്തിയില്ല; നോട്ട് നിരോധന കണക്കുകള്‍ ആര്‍ബിഐ പുറത്തുവിട്ടു

തിരിച്ചെത്തിയ നോട്ടുകളില്‍ ആയിരം രൂപയുടെ രണ്ടര ലക്ഷം കള്ള നോട്ടുകളും കണ്ടെത്തി. 2016-17 വര്‍ഷം പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യാനായി മാത്രം 7,965 കോടി രൂപ ആര്‍ബിഐ ചെലവിട്ടു.
അസാധുവാക്കിയ 8900 കോടി  ആയിരം രൂപ നോട്ടുകള്‍ തിരിച്ചെത്തിയില്ല; നോട്ട് നിരോധന കണക്കുകള്‍ ആര്‍ബിഐ പുറത്തുവിട്ടു

മുംബൈ: നോട്ടു നിരോധനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ട് നിരോധനത്തിലൂടെ അസാധുവാക്കിയ ആയിരം രൂപയുടെ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെങ്കിലും 8,900 കോടി രൂപ ഇതുവരെ ബാങ്കില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കള്ളപ്പണം തടയാനായി കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ആര്‍ബിഐയുടെ ആദ്യ റിപ്പോര്‍ട്ട് അനുസരിച്ച് പ്രധാനമന്ത്രി ഉദ്ദേശിച്ച ഫലം നോട്ട് നിരോധനത്തിലൂടെ ലഭിച്ചില്ലെന്നാണ് സൂചിപ്പിക്കുന്നത്.

15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു നിരോധിച്ചിരുന്നത്. തിരിച്ചെത്തിയത് 15.28 ലക്ഷം കോടിയും. തിരിച്ചെത്തിയത് 15.28 ലക്ഷം കോടിയും. അതേസമയം, തിരിച്ചെത്തിയ നോട്ടുകളില്‍ ആയിരം രൂപയുടെ രണ്ടര ലക്ഷം കള്ള നോട്ടുകളും കണ്ടെത്തി. 2016-17 വര്‍ഷം പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യാനായി മാത്രം 7,965 കോടി രൂപ ആര്‍ബിഐ ചെലവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com