രണ്ട് വര്‍ഷത്തിനുള്ളില്‍ 10,000 അമേരിക്കക്കാര്‍ക്ക് ജോലി നല്‍കുമെന്ന് ഇന്‍ഫോസിസ്

രാഷ്ട്രീയ തലത്തിലും വരുമാനത്തിലും നേട്ടമുണ്ടാകുന്ന നീക്കവുമായി സിക്ക മുന്നോട്ട് പോകുന്നത്
രണ്ട് വര്‍ഷത്തിനുള്ളില്‍ 10,000 അമേരിക്കക്കാര്‍ക്ക് ജോലി നല്‍കുമെന്ന് ഇന്‍ഫോസിസ്

ബെംഗളുരു: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 10,000 അമേരിക്കക്കാര്‍ക്ക് തങ്ങളുടെ ടെക്‌നോളജി, ഇന്നൊവേഷന്‍ ഹബ്ബുകളില്‍ ജോലി നല്‍കുമെന്ന് ഇന്ത്യന്‍ ഐടി കമ്പനി ഇന്‍ഫോസിസ്. വിസയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം.

പുതിയ ജോലിക്കാരെ എടുക്കുന്നതിലൂടെയും പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലൂടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, മെഷീന്‍ ലേണിംഗ്, യൂസര്‍ എക്‌സ്പിരിയന്‍സ്, ക്ലൗഡ് ആന്‍ഡ് ബിഗ് ഡാറ്റ എന്നീ പുതിയ സാങ്കേതിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഐടി കമ്പനി ഒരുങ്ങുന്നത്. 

ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യാനയില്‍ ആദ്യത്തെ ഹബ് തുറക്കുകയും അടുത്ത നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ഹബ്ബില്‍ 2,000 തൊഴിലവസരങ്ങള്‍ അമേരിക്കക്കാര്‍ക്കായി ഒരുക്കുമെന്നും കമ്പനി മേധാവി വിശാല്‍ സിക്ക വ്യക്തമാക്കി.

ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള ഐടി കമ്പനികള്‍ അമേരിക്കയിലേക്ക് വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്ത് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വര്‍ക്ക് വിസ പദ്ധതികള്‍ ഉടച്ചുവാര്‍ക്കുന്ന എക്‌സിക്യൂട്ടിവ് ഓര്‍ഡറില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം ഒപ്പു വെച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് രാഷ്ട്രീയ തലത്തിലും വരുമാനത്തിലും നേട്ടമുണ്ടാകുന്ന നീക്കവുമായി സിക്ക മുന്നോട്ട് പോകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com