ഒറ്റ സെക്കന്‍ഡില്‍ 30 ഫ്രെയിം ചിത്രീകരിക്കാം; ബജറ്റ് സ്മാര്‍ട്ട്‌ഫോണുമായി മോട്ടോറോള, പ്രത്യേകതകള്‍

പ്രമുഖ അമേരിക്കന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ മോട്ടോറോള പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു
image credit: motorola.com
image credit: motorola.com

ന്യൂഡല്‍ഹി: പ്രമുഖ അമേരിക്കന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ മോട്ടോറോള പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. പോലെഡ് ഡിസ്‌പ്ലേ, സ്റ്റീരിയോ സ്പീക്കര്‍, ഡോള്‍ബി അറ്റ്‌മോസ്, ട്രിപ്പിള്‍ റിയര്‍ ക്യാമറ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്മാര്‍ട്ട്‌ഫോണിന് മോട്ടോ ജി52 എന്നാണ് പേരു നല്‍കിയിരിക്കുന്നത്. 

ഇന്ത്യയില്‍ 14,499 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 14,499 രൂപയുടെ ബേസിക് മോഡലിന് ഫോര്‍ ജിബി റാമും 64ജിബി ഇന്റേണല്‍ സ്‌റ്റോറേജുമാണ് ഉള്ളത്. 15,499 രൂപയുടെ മോഡലിന് ആറു ജിബിയാണ് റാം. 

6.6 ഇഞ്ച് ഫുള്‍ ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 50 എംപി ക്വാഡ് ക്യാമറ സിസ്റ്റം, സ്‌നാപ് ഡ്രാഗണ്‍ 680 പ്രോസസര്‍, വെള്ളത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന പ്രത്യേക സംവിധാനം തുടങ്ങി നിരവധി നൂതന സാങ്കേതികവിദ്യകളും ഇതില്‍ ഒരുക്കിയിട്ടുണ്ട്. 

ക്യാമറയ്ക്ക് പ്രത്യേകതയുണ്ട്. 50എംപി പ്രൈമറി സെന്‍സര്‍, 80എംപി അള്‍ട്രാ വൈഡ് ഡെപ്ത്ത് സെന്‍സര്‍, 2എംപി മാക്രോ സെന്‍സര്‍ എന്നിവയാണ് ക്യാമറയില്‍ ക്രമീകരിച്ചിരിക്കുന്നത്. ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനമാണ് മറ്റൊരു പ്രത്യേകത. ഒറ്റ സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ ചിത്രീകരിക്കാന്‍ ശേഷിയുള്ളതാണ് ക്യാമറ.16എംപി സെല്‍ഫി ക്യാമറ, 5000എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനം എന്നിവയോട് കൂടിയ മോഡലാണ് വിപണിയില്‍ അവതരിപ്പിച്ചത്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com