മുകേഷ് അംബാനി, ഫയല്‍ ചിത്രം
മുകേഷ് അംബാനി, ഫയല്‍ ചിത്രം

'തൊട്ടതെല്ലാം പൊന്നാക്കി'; റിലയന്‍സിന്റെ തലപ്പത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കി മുകേഷ് അംബാനി

പ്രമുഖ വ്യവസായി മുകേഷ് അംബാനി പ്രമുഖ എണ്ണ സംസ്‌കരണ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തലപ്പത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കി

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി മുകേഷ് അംബാനി  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തലപ്പത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കി. അച്ഛന്‍ ധിരുഭായ് അംബാനിയുടെ ആകസ്മികമായ മരണത്തെ തുടര്‍ന്നാണ് മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തിലേക്ക് എത്തിയത്.

മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ രണ്ടു പതിറ്റാണ്ടിനിടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കമ്പനി നേടിയത്. വരുമാനത്തില്‍ 17 മടങ്ങിന്റെ വര്‍ധനയാണ് ഉണ്ടായത്. ലാഭത്തില്‍ 20 മടങ്ങ് വര്‍ധനയും. റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ ഒരു ആഗോള കമ്പനിയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കാണ് മുകേഷ് അംബാനി വഹിച്ചത്.

2002ലാണ് ധിരുഭായ് അംബാനി മരിച്ചത്. ഇളയ സഹോദരന്‍ അനില്‍ അംബാനിയും ഒന്നിച്ചാണ് കമ്പനിയുടെ നേതൃത്വത്തില്‍ എത്തിയത്. മുകേഷ് അംബാനി ചെയര്‍മാന്‍, എംഡി സ്ഥാനങ്ങള്‍ വഹിച്ചപ്പോള്‍ അനില്‍ അംബാനി വൈസ് ചെയര്‍മാന്‍, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സ്ഥാനങ്ങളാണ് കൈകാര്യം ചെയ്തത്.

സഹോദരങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് റിലയന്‍സിന്റെ സ്വത്ത് ഇരുവര്‍ക്കുമായി വീതം വെച്ചു. ഗ്യാസ്, എണ്ണ, പെട്രോ കെമിക്കല്‍സ് ബിസിനസ് മുകേഷ് അംബാനിക്കാണ് ലഭിച്ചത്. ടെലികമ്മ്യൂണിക്കേഷന്‍സ്, ഊര്‍ജ്ജോല്‍പ്പാദനം തുടങ്ങിയ മേഖലകള്‍ അനിലിനും ലഭിച്ചു.

20 വര്‍ഷത്തിനിടെ റിലയന്‍സ് വൈവിധ്യവത്കരണ പാതയിലാണ്. ടെലികോം, റീട്ടെയില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കൈവെച്ച് തൊട്ടതെല്ലാം പൊന്നാക്കിയാണ് മുകേഷ് അംബാനിയുടെ മുുേേന്നറ്റം. 20 വര്‍ഷം മുന്‍പ് 41,989 കോടിയായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം. നിലവില്‍ ഇത് 17 ലക്ഷം കോടിയായി ഉയര്‍ന്നു. 

വരുമാനത്തില്‍ വര്‍ഷാവര്‍ഷം 15 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 2002ല്‍ 45000 കോടിയായിരുന്നു വരുമാനം. 21-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7,92,756 കോടിയായി വര്‍ധിച്ചു.2002ല്‍ 3280 കോടിയായിരുന്നു ലാഭം. 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം 67,845 കോടിയായി ഉയര്‍ന്നു. 

മൊത്തം ആസ്തിയിലും ഗണ്യമായ വര്‍ധനയുണ്ടായി. 48,987 കോടിയില്‍ നിന്ന് 14,99,665 കോടിയായാണ് ഉയര്‍ന്നത്. കയറ്റുമതിയും വര്‍ധിച്ചു. 11000 കോടിയില്‍ നിന്ന് 2,54,970 കോടിയായാണ് ഉയര്‍ന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com