'ലൈംഗിക ചൂഷണം പ്രോത്സാഹിപ്പിച്ചു'; 45,000 ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി ട്വിറ്റര്‍ നിരോധിച്ചു

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ ട്വിറ്റര്‍ 45,191 അക്കൗണ്ടുകള്‍ കൂടി നിരോധിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ ട്വിറ്റര്‍ 45,191 ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചു. ജൂലൈയിലെ റിപ്പോര്‍ട്ടിലാണ് ട്വിറ്റര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

കമ്പനിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് അക്കൗണ്ടുകള്‍ വിലക്കിയതെന്ന് കമ്പനി അറിയിച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചത് അടക്കം മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പങ്കുവെച്ചതിനാണ് 42,825 അക്കൗണ്ടുകള്‍ നിരോധിച്ചതെന്നും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിനാണ് 2366 അക്കൗണ്ടുകള്‍ നിരോധിച്ചത്. ജൂണ്‍ 26നും ജൂലൈ 25നും ഇടയില്‍ 874 പരാതികള്‍ ലഭിച്ചതായും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഐടി നിയമം അനുസരിച്ച് ജൂണില്‍ 43,000 അക്കൗണ്ടുകളാണ് ട്വിറ്റര്‍ നിരോധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com