ടെക്സ്റ്റ് ചെയ്യാന്‍ മടിയുണ്ടോ?, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് ചാറ്റ് ജിപിടി മറുപടി പറയും, ചെയ്യേണ്ടത് ഇത്രമാത്രം 

ടെക്‌നിക്കല്‍ രംഗത്ത് എല്ലാവരും ചര്‍ച്ച ചെയ്യുന്ന പേരായി ചാറ്റ് ജിപിടി മാറിക്കഴിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ടെക്‌നിക്കല്‍ രംഗത്ത് എല്ലാവരും ചര്‍ച്ച ചെയ്യുന്ന പേരായി ചാറ്റ് ജിപിടി മാറിക്കഴിഞ്ഞു. നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെയുള്ള ചാറ്റ് ബോട്ട് പ്രമുഖ ടെക് കമ്പനികളായ ഗൂഗിളും മൈക്രോസോഫ്റ്റും തമ്മിലുള്ള മത്സരം പുതിയ തലത്തില്‍ എത്തിച്ചിരിക്കുകയാണ്. ഉപയോക്താവിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നതാണ് ചാറ്റ് ജിപിടിയെ പ്രശസ്തമാക്കിയത്. 

ഉപയോക്താവിന്റെ വാട്്‌സ്ആപ്പ് മെസേജുകള്‍ക്ക് മറുപടി നല്‍കാന്‍ കൂടി ചാറ്റ്ജിപിടി ഉപയോഗിക്കാന്‍ സാധിക്കും. കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍ തോന്നാം. എന്നാല്‍ ഇതിനുള്ള സാങ്കേതികവിദ്യയും വികസിപ്പിച്ചിട്ടുണ്ട്.

വാട്‌സ്ആപ്പില്‍ എല്ലാ മെസേജുകള്‍ക്കും മറുപടി നല്‍കാന്‍ ഉപയോക്താവിന് അവസരം ലഭിച്ചെന്ന് വരില്ല. ഇവിടെ ചാറ്റ്‌ബോട്ട് ഉപകാരപ്പെടും. നിലവില്‍ ചാറ്റ്ജിപിടിയെ ഔദ്യോഗികമായി വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്നില്ല. എന്നാല്‍ തേര്‍ഡ് പാര്‍ട്ടി ആപ്പ് ഉപയോഗിച്ച് ചാറ്റ്ജിപിടിയെ വാട്‌സ്ആപ്പുമായി സംയോജിപ്പിക്കാന്‍ സാധിക്കും.

ജിറ്റ്ഹബ് (github) എന്ന ആപ്പ് വഴിയാണ് ഇത് സാധ്യമാകുന്നത്. ഇത് ഉപയോഗിച്ച് ചാറ്റ് ജിപിടിയെ വാട്‌സ്ആപ്പുമായി സംയോജിപ്പിക്കാന്‍ സാധിക്കും. കമാന്‍ഡുകള്‍ അടങ്ങിയിട്ടുള്ള പൈത്തണ്‍ സ്‌ക്രിപ്റ്റ് ഉപയോഗിച്ചാണ് പ്രവര്‍ത്തനം. ഇതിനായി ലാംഗ്വേജ് ലൈബ്രറി ഉപയോഗിക്കേണ്ടതുണ്ട്. 

ആദ്യമായി https://github.com/danielgross/whatsapp-gpt. സന്ദര്‍ശിക്കുക

ഡൗണ്‍ലോഡ് സിപ്പില്‍ (download zip) ക്ലിക്ക് ചെയ്യുക

'Whatsapp-gpt-main' തുറക്കുക

ടെര്‍മിനലിലെ server.py ഫയല്‍ എക്‌സിക്യൂട്ട് ചെയ്യുക

 “ls” എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക

“python server.py” എന്റര്‍ ചെയ്യുക

ഇതോടെ ഓട്ടോമാറ്റിക്കായി ഫോണ്‍ നമ്പര്‍ ചാറ്റ് ബോട്ട് പേജുമായി കോണ്‍ഫിഗര്‍ ആകും

 ബോക്‌സിലെ “Verify I am a human” ല്‍ ക്ലിക്ക് ചെയ്യുക

വാട്‌സ്ആപ്പ് അക്കൗണ്ട് പരിശോധിച്ചാല്‍ ചാറ്റ് ജിപിടി കാണാന്‍ സാധിക്കും

വാട്‌സ്ആപ്പ് അക്കൗണ്ടിനെ ചാറ്റ് ജിപിടിയുമായി സംയോജിപ്പിച്ചോ എന്ന് അറിയാന്‍ ചോദ്യങ്ങള്‍ ചോദിച്ച് ഉറപ്പിക്കാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com