അമേരിക്കയില്‍ ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ അരലക്ഷത്തിന് മുകളില്‍; പിടിച്ചുനില്‍ക്കാന്‍ നെട്ടോട്ടം, ദുരിതം

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിരവധി ആഗോള ഭീമന്മാര്‍ ലക്ഷകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതോടെ, അമേരിക്കയിലുള്ള ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ ദുരിതത്തില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിരവധി ആഗോള ഭീമന്മാര്‍ ലക്ഷക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതോടെ, അമേരിക്കയിലുള്ള ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ ദുരിതത്തില്‍. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ പോലുള്ള കമ്പനികളാണ് പിരിച്ചുവിട്ടത്. ഏകദേശം രണ്ടുലക്ഷം പേരെയാണ് പിരിച്ചുവിട്ടത്. ഇതില്‍ 40 ശതമാനത്തോളം പേര്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളാണ് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

എച്ച് വണ്‍ ബി, എല്‍ വണ്‍ വിസകളിലാണ് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ തൊഴില്‍ തേടി അമേരിക്കയില്‍ എത്തിയത്. നോണ്‍ ഇമിഗ്രന്റ് വിസകളാണിവ. തൊഴില്‍ വിസയുടെ കാലാവധി തീരും മുന്‍പ് അമേരിക്കയില്‍ തന്നെ തുടരുന്നതിന് മറ്റൊരു തൊഴില്‍ കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരുടെയും തൊഴില്‍വിസയുടെ കാലാവധി മാസങ്ങള്‍ക്കകം തന്നെ തീരും.

നവംബര്‍ മുതലുള്ള കണക്കനുസരിച്ചാണ് ഏകദേശം രണ്ടുലക്ഷം പേരെ ആഗോള ഭീമന്മാര്‍ പിരിച്ചുവിട്ടത്. ഇതില്‍ 30 മുതല്‍ 40 ശതമാനം പേര്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ ആണ്. ഇതില്‍ ഭൂരിഭാഗത്തിനും എച്ച് വണ്‍ ബി, എല്‍ വണ്‍ വിസകളാണ്. സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ലക്ഷ്യമിട്ടാണ് എച്ച് വണ്‍ ബി വിസ. 

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ജീവനക്കാരെ നിയമിക്കുന്നതിന് ടെക് കമ്പനികള്‍ മുഖ്യമായി ഈ വിസയെയാണ് ആശ്രയിക്കുന്നത്. മാനേജര്‍, എക്‌സിക്യൂട്ടീവ് പോലെ സ്‌പെഷ്യലൈസ്ഡ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായുള്ളതാണ് എല്‍ വണ്‍ എ, എല്‍ വണ്‍ ബി വിസകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com