ഭവന വായ്പയ്ക്ക് ഒരുങ്ങുകയാണോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം!

വീട് യാഥാര്‍ഥ്യമാക്കാന്‍ ഭവന വായ്പ എടുക്കുന്നവരാണ് കൂടുതല്‍ ആളുകളും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. വീട് യാഥാര്‍ഥ്യമാക്കാന്‍ ഭവന വായ്പ എടുക്കുന്നവരാണ് കൂടുതല്‍ ആളുകളും. വായ്പ എടുക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. അവ ചുവടെ:

യോഗ്യത:  വായ്പാ തിരിച്ചടവിനുള്ള സാമ്പത്തിക ഭദ്രത ഉണ്ടോ എന്ന് സ്വയം വിലയിരുത്തുന്നത് നല്ലതാണ്.

സിബില്‍ സ്‌കോര്‍:  ഇപ്പോള്‍ ക്രെഡിറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്. മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോര്‍ ആണ് എങ്കില്‍ എളുപ്പം വായ്പ ലഭിക്കും. 

പലിശനിരക്ക്: വിവിധ ബാങ്കുകളില്‍ ഭവന വായ്പയ്ക്ക് വ്യത്യസ്ത പലിശനിരക്കാണ്. ബാങ്കുകളുടെ പലിശനിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നത് നല്ലതാണ്. മെച്ചപ്പെട്ട പലിശനിരക്ക് ഏതാണ് എന്ന് കണ്ടെത്താന്‍ ഇത് സഹായിക്കും

വിവിധ തരത്തിലുള്ള പലിശനിരക്ക്: ഫിക്‌സഡ്, ഫ്്‌ളോട്ടിങ്, മിക്‌സഡ് എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള പലിശ നിരക്കുകളാണ് ഉള്ളത്. ഫിക്‌സഡ് നിരക്കില്‍ ഭവന വായ്പ എടുക്കുന്ന സമയത്തെ പലിശനിരക്ക് തന്നെ കാലാവധി തീരും വരെ തുടരും. വിപണിക്ക് അനുസരിച്ച് നിരക്ക് മാറുന്നതാണ് ഫ്‌ളോട്ടിങ് നിരക്ക്.ഒരു നിശ്ചിത കാലം കഴിഞ്ഞാല്‍ ഫ്‌ളോട്ടിങ്ങിലേക്ക് മാറാന്‍ സാധിക്കുന്നതാണ് മിക്‌സഡ് നിരക്ക്.

പ്രോസസിംഗ് ഫീസ്: ഭവനവായ്പയ്ക്ക് ഓരോ ബാങ്കും ഈടാക്കുന്ന പ്രോസസിംഗ് ഫീസ് എത്രയാണ് എന്ന് നോക്കുന്നത് നല്ലതാണ്. 

ഇന്‍ഷുറന്‍സ് കവര്‍: ആവശ്യമെങ്കില്‍ ഭവനവായ്പയുടെ മേല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത് നല്ലതാണ്.

വായ്പാ മൂല്യം: വസ്തുവിന്റെ വിലയുടെ 75 മുതല്‍ 90 ശതമാനം വരെയാണ് സാധാരണയായി വായ്പയായി നല്‍കുന്നത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അനുപാതം മാറാം.

വായ്പാ കാലയളവ്: സാമ്പത്തിക ഭദ്രതയാണ് ഇതിന് അടിസ്ഥാനം. കൂടുതല്‍ കാലത്തേയ്ക്കാണ് വായ്പ എടുക്കുന്നതെങ്കില്‍ പലിശ നിരക്ക് ഉയരും. 

രേഖകള്‍: വായ്പ ലഭിക്കുന്നതിന് ഏതെല്ലാം രേഖകള്‍ വേണമെന്ന് മുന്‍കൂട്ടി മനസിലാക്കുന്നത് നല്ലതാണ്. ഇക്കാര്യം വായ്പാ ദാതാവിനോട് ചോദിച്ച് മനസിലാക്കേണ്ടതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com