ഉല്‍പ്പന്നം മോശമാണോ?, എളുപ്പം വാട്സ് ആപ്പ് വഴി പരാതി നല്‍കാം; ചെയ്യേണ്ടത് ഇത്രമാത്രം 

 ഉല്‍പന്നങ്ങളെ കുറിച്ചോ സേവനങ്ങളെ കുറിച്ചോ ഉള്ള പരാതികള്‍ ഇനി വാട്‌സ് ആപ്പ് വഴി നല്‍കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ഉല്‍പന്നങ്ങളെ കുറിച്ചോ സേവനങ്ങളെ കുറിച്ചോ ഉള്ള പരാതികള്‍ ഇനി വാട്‌സ് ആപ്പ് വഴി നല്‍കാം. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്‌ലൈന്‍ നമ്പറിനെ വാട്‌സ്ആപ്പുമായി ബന്ധിപ്പിച്ചാണ് സംവിധാനം ഒരുക്കുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ സേവനം ഉദ്ഘാടനം ചെയ്തു. ചെയ്യേണ്ടത് ഇത്രമാത്രം:

8800001915 എന്ന നമ്പര്‍ വാട്‌സ് ആപ്പില്‍ സേവ് ചെയ്ത്, അതിലേക്ക് 'Hi' എന്ന് മെസേജ് അയയ്ക്കുക.

'Register Grievance' തെരഞ്ഞെടുത്ത് പേര്, ജെന്‍ഡര്‍, സംസ്ഥാനം, നഗരം എന്നിവ നല്‍കി മുന്നോട്ടുപോകാം.

'Industry' എന്നതിനു കീഴില്‍ ഏത് മേഖലയുമായി ബന്ധപ്പെട്ട പരാതിയെന്ന് തെരഞ്ഞെടുക്കാം. തുടര്‍ന്ന് സ്ഥാപനങ്ങളുടെ പേരും കാണാം.

 പരാതി ഫയല്‍ ചെയ്ത ശേഷം Grievance Status തുറന്നാല്‍ പരാതിയുടെ തല്‍സ്ഥിതി ട്രാക്ക് ചെയ്യാനും സാധിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com