ഡിസപിയറിങ് മെസേജില്‍ പുതിയ ഫീച്ചര്‍ വരുന്നു; അറിയേണ്ടതെല്ലാം 

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഡേറ്റ സംരക്ഷിക്കുന്നതിന് വേണ്ടി 2020ല്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ഡിസപിയറിങ് മെസേജ്. ഇതില്‍ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.

നിലവില്‍ മെസേജ് അപ്രത്യക്ഷമാകാന്‍ മൂന്ന് കാലയളവാണ് ഉള്ളത്. 24 മണിക്കൂര്‍, ഏഴു ദിവസം, 90 ദിവസം എന്നിങ്ങനെയാണ് ഈ മൂന്ന് കാലയളവ്. ഇതില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. 

പരിഷ്‌കാരം വരുന്നതോടെ, കൂടുതല്‍ ഓപ്ഷനുകള്‍ വരും. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം 15 സമയക്രമം കൂടി അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷം, 180 ദിവസം, 60 ദിവസം, 30 ദിവസം, 21 ദിവസം, 14 ദിവസം, ആറുദിവസം, അഞ്ചുദിവസം, നാലുദിവസം, മൂന്നുദിവസം, രണ്ടുദിവസം, 12 മണിക്കൂര്‍, ആറുമണിക്കൂര്‍, മൂന്ന് മണിക്കൂര്‍, ഒരു മണിക്കൂര്‍ എന്നിങ്ങനെ പതിനഞ്ച് സമയക്രമം കൂടി പുതുതായി അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് ഒരുങ്ങുന്നത്. മെസേജുകളില്‍ ഉപഭോക്താവിന് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നവിധമായിരിക്കും പുതിയ ഫീച്ചര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com