നോട്ടം ചൈനയിലേക്ക്, ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് റെക്കോര്‍ഡ് പിന്‍വലിക്കല്‍; പുറത്തേയ്ക്ക് ഒഴുകിയത് 94,000 കോടി

ഒക്ടോബറില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത് 94,000 കോടിയുടെ ഓഹരികള്‍
FPIs Withdraw Record Rs 94,000 Crore from Indian Equities in October
ഒക്ടോബറില്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 94,000 കോടി രൂപഫയൽ/പിടിഐ
Published on
Updated on

മുംബൈ: ഒക്ടോബറില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത് 94,000 കോടിയുടെ ഓഹരികള്‍. പുറത്തേയ്ക്കുള്ള ഒഴുക്കില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും മോശം മാസമായിരുന്നു ഒക്ടോബര്‍.

ചൈനീസ് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ച ഉത്തേജക നടപടികളില്‍ പ്രതീക്ഷയര്‍പ്പിച്ച് വിദേശ നിക്ഷേപകര്‍ അവിടേയ്ക്ക് പോയതാണ് ഇന്ത്യന്‍ ഓഹരിവിപണിയുടെ ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതിന് മുന്‍പ് 2020 മാര്‍ച്ചിലാണ് ഇത്രയും വലിയ തോതില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ചത്. അന്ന് 61,973 കോടിയുടെ ഓഹരികളാണ് പിന്‍വലിച്ചത്.

സെപ്റ്റംബറില്‍ ഒന്‍പത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷപം ആകര്‍ഷിച്ച ശേഷമാണ് ഓഹരി വിപണിയില്‍ അടുത്ത മാസം കനത്ത ഇടിവ് നേരിട്ടത്. സെപ്റ്റംബറില്‍ 57,724 കോടിയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒഴുക്കിയത്.

ഈ വര്‍ഷം മൊത്തം പരിശോധിച്ചാല്‍ ഏപ്രില്‍, മെയ്, ജനുവരി, ഒക്ടോബര്‍ മാസങ്ങള്‍ ഒഴിച്ചാല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ തോതിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഏപ്രില്‍- മെയ് മാസത്തില്‍ 34,252 കോടി രൂപയാണ് പിന്‍വലിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com